മുഖ്യമന്ത്രിയും സംഘവും ന്യയോർക്കിൽ എത്തിയപ്പോൾ | Photo: Arrangement
ന്യൂയോര്‍ക്ക്: ലോക കേരളസഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ന്യൂയോര്‍ക്കിലെത്തി. ധനമന്ത്രി കെ.എന്‍. ബാലഗോപാലും സ്പീക്കര്‍ എ.എന്‍. ഷംസീറും മുഖ്യമന്ത്രിയോടൊപ്പമുണ്ട്.
മുഖ്യമന്ത്രിയേയും സംഘത്തേയും വിമാനത്താവളത്തില്‍ നോര്‍ക്ക സയറക്ടര്‍ ഡോ. എം. അനിരുദ്ധന്‍, സംഘാടക സമിതി പ്രസിഡന്റ് മന്മഥന്‍ നായര്‍ എന്നിവര്‍ സ്വീകരിച്ചു. വെള്ളിയാഴ്ചയാണ് സമ്മേളനം തുടങ്ങുന്നത്. ജൂണ്‍ പത്തിന് ലോക കേരള സഭാ സെഷന്‍ നടക്കും. ജൂണ്‍ പതിനൊന്നിന് ടൈംസ് സ്‌ക്വയറില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി അമേരിക്കന്‍ മലയാളികളെ അഭിസംബോധന ചെയ്യും.
ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ലോക കേരളസഭ മേഖലാ സമ്മേളനത്തില്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ അധ്യക്ഷനാവും. ധനമന്ത്രിയും ചീഫ് സെക്രട്ടറി വി.പി. ജോയ് ഉള്‍പ്പെടെയുള്ളവരും സമ്മേളനത്തില്‍ പങ്കെടുക്കും.
മുഖ്യമന്ത്രി യു.എന്‍. ആസ്ഥാനം സന്ദര്‍ശിക്കും. മാരിയറ്റ് മാര്‍ക് ക്വീയില്‍ ബിസിനസ് ഇന്‍വെസ്റ്റമെന്റ് മീറ്റ് ഉദ്ഘാടനം ചെയ്യും. ലോക കേരളസഭയുമായി ബന്ധപ്പെട്ട സ്പോണ്‍സര്‍ഷിപ്പ് വിവാദങ്ങള്‍ക്കും വിദേശസന്ദര്‍ശനം ധൂര്‍ത്താണെന്ന ആരോപണങ്ങള്‍ക്കും ഇടയിലാണ് മുഖ്യമന്ത്രിയുടേയും സംഘത്തിന്റേയും അമേരിക്കന്‍ സന്ദര്‍ശനം.
Content Highlights: cm pinarayi vijayan an shamseer kn balagopal us america new york loka kerala sabha
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..