പലയിടത്തും രഹസ്യധാരണ; കെ. മുരളീധരന്‍ എല്ലാ അഡ്ജസ്റ്റുമെന്റുകള്‍ക്കും പേരുകേട്ടയാള്‍ - മുഖ്യമന്ത്രി


Chief Minister Pinarayi Vijayan | Photo: Mathrubhumi

തിരുവനന്തപുരം: നേമത്ത് കെ. മുരളീധരന്റെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസിന്റെ പൂര്‍ണമായ തിരുത്തല്‍ നടപടിയായി കാണുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ തവണ മണ്ഡലത്തില്‍ നടന്ന ഒത്തുകളിയെക്കുറിച്ച് അവിടെ ജയിച്ച സ്ഥാനാര്‍ഥിയും തോറ്റ സ്ഥാനാര്‍ഥിയും വ്യക്തമാക്കിയതാണ്. കേരളം പോലൊരു സംസ്ഥാനത്ത് ബിജെപിക്ക് നിയമസഭയില്‍ അക്കൗണ്ട് തുറക്കാനുള്ള സാഹചര്യമാണ് കോണ്‍ഗ്രസ് ഒരുക്കിക്കൊടുത്തത്. ഇത് സംസ്ഥാനത്തിന് വലിയതോതിലുള്ള ദുഷ്‌പേരുണ്ടാക്കിയെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. മാതൃഭൂമി ന്യൂസിന്റെ ചോദ്യം ഉത്തരം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരുസീറ്റിനായി കോണ്‍ഗ്രസ് എത്രത്തോളം അധഃപതിക്കുന്നുവെന്ന് ഇതിലൂടെ വ്യക്തമാകുന്നു. തൊട്ടപ്പുറത്തുള്ള സീറ്റ് ജയിക്കാനായാണ് നേമത്ത് കോണ്‍ഗ്രസ് ബിജെപിയെ ജയിപ്പിച്ചത്. ഇത്തവണയും അതുപോലുള്ള കാര്യങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. മുരളീധരന്‍ കോണ്‍ഗ്രസിന്റെ പ്രധാനപ്പെട്ട നേതാവാണ്. എന്നാല്‍ ഇമ്മാതിരിയുള്ള എല്ലാ അഡ്ജസ്റ്റുമെന്റുകള്‍ക്കും പേരുകേട്ട ആളാണ് അദ്ദേഹം. എത്രമാത്രം ആത്മാര്‍ഥതയോടെയാണ് അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വമെന്ന് തിരഞ്ഞെടുപ്പിന്റെ ഒരുഘട്ടംകൂടി കഴിയുമ്പോഴെ വിലയിരുത്താന്‍ പറ്റുകയുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

മലമ്പുഴയില്‍ പ്രത്യക്ഷത്തില്‍ തന്നെ ബിജെപിയെ സഹായിക്കാനുള്ള നീക്കമാണ് നടന്നത്. ഇക്കാര്യം പുറത്തായപ്പോഴാണ് കോണ്‍ഗ്രസിന് തിരുത്തേണ്ടി വന്നത്. രഹസ്യ നീക്കങ്ങള്‍ പലയിടത്തും നടക്കുന്നുണ്ട്. പ്രാദേശിക ധാരണ ശരിയായ കാര്യമാണെന്നും അത് തുടരുമെന്ന് രാജഗോപാല്‍ പറഞ്ഞത് ഇതുകൊണ്ടാണ്. കോണ്‍ഗ്രസ് നേതാക്കളില്‍ പ്രധാനികള്‍ തന്നെ ഇത്തരത്തിലുള്ള നീക്കുപോക്കുകള്‍ക്ക് സന്നദ്ധമാകുന്നു. ഇതിന്റെ ഭാഗമായി ചിലയിടത്ത് വോട്ട് മറിച്ചുകൊടുക്കാനും ചിലയിടത്ത് വോട്ട് സ്വീകരിക്കാനും രണ്ടും കൂട്ടരും തയ്യറാകുന്നുണ്ട്. ഇതെല്ലാം ജനങ്ങള്‍ തിരിച്ചയറിയുന്നുണ്ടെന്ന് അവര്‍ മനസിലാക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

content highlights: CM Pinarayi Vijayan Allegation against K Muraleedharan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented