പ്രതിപക്ഷം പ്രതിപക്ഷമായാണ് നില്‍ക്കേണ്ടത് അല്ലാതെ പ്രതികാരപക്ഷമായല്ല- മുഖ്യമന്ത്രി


തിരഞ്ഞെടുപ്പ് കമ്മീഷനെ നുണ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് കേരളത്തിന്റെ അന്നം മുടക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിച്ചതെന്നും പിണറായി വിജയന്‍ പറഞ്ഞു.

Pinarayi Vijayan | Photo: Mathrubhumi

കോഴിക്കോട് : പ്രതിപക്ഷം പ്രതിപക്ഷമായാണ് നില്‍ക്കേണ്ടത് അല്ലാതെ പ്രതികാരപക്ഷമായല്ല നിലകൊള്ളേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് കമ്മീഷനെ നുണ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് കേരളത്തിന്റെ അന്നം മുടക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിച്ചതെന്നും പിണറായി വിജയന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ നിവേദനത്തില്‍ പ്രതിപക്ഷ നേതാവ് ആക്ഷേപിച്ചത് ഏപ്രിലിലെ സാമൂഹിക ക്ഷേമ പെന്‍ഷനടൊപ്പം മെയ്മാസത്തേതു കൂടി നല്‍കുന്നു എന്നാണ്. ഇത് വോട്ടര്‍മാരെ സ്വാധീനിക്കാനാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. ഉത്തരവാദിത്വമുള്ള സ്ഥാനത്തിരുന്ന് ഉത്തരവാദിത്വപ്പെട്ട കേന്ദ്രത്തിലേക്ക് പരാതി അയക്കുമ്പോള്‍ വസ്തുതാപരമായിരിക്കണ്ടെ എന്നും പിണറായി വിജയന്‍ ചോദിച്ചു.

സംസ്ഥാന സര്‍ക്കാര്‍ മെയ്മാസത്തിലേത് മുന്‍കൂറായി നല്‍കുന്നില്ല. മാര്‍ച്ചും ഏപ്രിലും കൂടിയാണ് നല്‍കുന്നതെന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ ആരോപണത്തിനുള്ള മുഖ്യമന്ത്രിയുടെ മറുപടി. ഫെബ്രുവരി എട്ടിന് തിരഞ്ഞെടുപ്പ്‌ സംബന്ധിച്ച് സൂചനപോലും വരാത്ത സമയത്താണ് ഏപ്രില്‍ മാസത്തെ പെന്‍ഷന്‍ ഏപ്രില്‍ 14 നു മുമ്പ് വിതരണം ചെയ്യണമെന്ന ഉത്തരവിറക്കിയത്. വിശേഷ ദിവസങ്ങളില്‍ സാമൂഹിക ക്ഷേമ പെന്‍ഷനും ശമ്പളവും നേരത്തെ തന്നെ വിതരണം ചെയ്യുന്ന രീതിയുണ്ട്. ഈ രീതി ഇതുവരെ പ്രതിപക്ഷ നേതാവ് കണ്ടിട്ടില്ലെ എന്നും മുഖ്യമന്ത്രി ചോദിച്ചു.

വിഷു കിറ്റ് വിതരണത്തിനെതിരേ ചെന്നിത്തല ഉന്നയിച്ച ആക്ഷേപത്തിനും മുഖ്യമന്ത്രി മറുപടി പറഞ്ഞു.

കോവിഡ് കാലത്ത് ദുരിതമനുഭവിച്ച സമയത്താണ് ഭക്ഷ്യക്കിറ്റ് നല്‍കിത്തുടങ്ങിയത്. ഭക്ഷ്യ കിറ്റെന്നത് പുതിയ കാര്യങ്ങളല്ല മാസങ്ങളായി നല്‍കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

2020ലെ ഓണം ഓഗസ്റ്റ് മാസം 31 നായിരുന്നു അന്ന് ഭക്ഷ്യ കിറ്റ് വിതരണം തുടങ്ങിയത് ആഗസ്റ്റ് 11നാണ്. ഓണത്തിന് കിറ്റ് കൊടുത്തില്ല എന്ന് ആരോപിക്കുന്നവര്‍ക്കാണ് മറുപടി എന്നും മുഖ്യമന്ത്രി പറഞ്ഞു.

"ഇതൊന്നും തിരഞ്ഞെടുപ്പുമായി ബന്ധമില്ലാത്തതാണ്. കുട്ടികള്‍ക്ക് ഉച്ചക്കഞ്ഞിയുടെ ഭാഗമായുള്ള അരിയാണ് നല്‍കുന്നത്. ആദ്യ ഘട്ടം നേരത്തെ നല്‍കി. ഫെബ്രുവരി 20ന് തന്നെ പുതുക്കിയ ഉത്തവ് പുറത്തിറക്കിയിരുന്നു. മാര്‍ച്ച് മാസത്തിൽ തന്നെ പൂര്‍ത്തിയാക്കാനായിരുന്നു തീരുമാനം. നേരത്തെ തീരുമാനിച്ച കാര്യ എങ്ങനെയാണ് തിരഞ്ഞെടുപ്പ് ചട്ട ലംഗനമാകുന്നത്," മുഖ്യമന്ത്രി ചോദിച്ചു.

പ്രതിപക്ഷ നേതാവ് പറയുന്നത് പോലെ ജനങ്ങള്‍ക്കുള്ള സൗജന്യമല്ല ജനങ്ങളുടെ അവകാശമാണ് അതെന്നും മുഖ്യമന്ത്രി പറഞ്ഞു. വസ്തതുകള്‍ എന്തെന്ന് മനസ്സിലാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

കോവിഡുമായ ബന്ധപ്പെട്ട ചില കണക്കുകളും മുഖ്യമന്ത്രി വിശദീകരിച്ചു.

"സംസ്ഥാനത്ത് നടത്തിയ പഠനത്തിന്റെ ഭാഗമായി കേരളത്തില്‍ 10.76 ആളുകള്‍ക്ക് മാത്രമാണ് കേരളത്തില്‍ കോവിഡ് വന്നത്. ഏകദേശം 90 ശമാനം ആളുകളെ കോവിഡ് ഇതുവരെ ബാധിച്ചിട്ടില്ല. പ്രതിരോധ സംവിധാനം ഫലപ്രദമായതുകൊണ്ടാണ് രോഗവ്യാപനം കുറഞ്ഞത്. അതേസമയം രോഗം പിടിപെടാത്ത ഒരുപാടാളുകള്‍ ഉള്ളതുകൊണ്ട് തന്നെ രോഗവ്യാപനത്തിനുള്ള സാധ്യത ശക്തമായി നിലനില്‍ക്കുന്നുണ്ട്.

റൈറ്റ് ടു ഫുഡ് പ്രോഗ്രാം ഹംഗര്‍ വാച്ച് പഠനം നടത്തിയതില്‍ ഇന്ത്യയിലെ 11 സംസ്ഥാനങ്ങളില്‍ 21 ശതമാനം ആദ്യമായി പട്ടിണിയറിഞ്ഞത് കോവിഡ് കാലത്താണ് . 57 ശതമാനം ആളുകള്‍ക്ക് ഭക്ഷണത്തിന്റെ അളവ് കാര്യമായി കുറക്കേണ്ടി വന്നു. അസിം പ്രേംജി യൂണിവേഴ്‌സിറ്റി നടത്തിയ പഠന പ്രകാരം 77 ശതമാനം ആളുകളാണ് ഭക്ഷണത്തിന്റെ അളവില്‍ വലിയ നിയന്ത്രണം ഏര്‍പ്പടുത്തേണ്ടി വന്നത്. ദളിത് ന്യൂനപക്ഷ വിഭാഗങ്ങളില്‍ 80 ശതമാനം പേര്‍ക്കും ഭക്ഷണത്തിന് വലിയ കുറവ് നേരിടേണ്ടി വന്നു. ഗുജറാത്ത് യുപി മഹാരാഷ്ട്ര തുടങ്ങിയ ‌സംസ്ഥാനങ്ങളിലെ അവസ്ഥയാണ് പഠനങ്ങളില്‍. ഈ സാഹചര്യം ആണ് രാജ്യത്ത് പൊതുവെ. എന്നാല്‍ ഇത് കേരളത്തില്‍ ഉണ്ടാവരുത് എന്ന ഉദ്ദേശത്തിലായിരുന്നു എല്‍ഡിഎഫ് സർ്കകാരിന്റെ സമീപനം". ഇപ്പോള്‍ പല കാര്യങ്ങളും വിവാദമായതു കൊണ്ടാണ് ഇവയൊക്കെ പറയുന്നതെന്നും പിണരായി വിജയന്‍ പറഞ്ഞു.

"1034 കമ്മ്യൂണിറ്റി കിച്ചണാണ് കോവിഡിന്റെ ആദ്യകാലത്ത് കേരളത്തില്‍ ആരംഭിച്ചത്. അവയിലൂടെ നേരിട്ടും പൊതികളിലാക്കിയും ഭക്ഷണം വീടുകളിലെത്തിക്കുകയായിരുന്നു. എപിഎല്‍ ബിപിഎല്‍ ഭേദമില്ലാതെ ഭക്ഷ്യ കിറ്റ് സൗജന്യമായി എത്തിച്ചു. സ്‌കൂളുകൾ അടച്ചിട്ടതു കൊണ്ട് ആണ് അര്‍ഹമായ ഭക്ഷണം കുട്ടികൾക്ക് എത്തിക്കുന്നത്. അങ്കണവാടി അടച്ചിട്ടിട്ടും കുട്ടികള്‍ക്ക് ഭക്ഷണമെത്തിച്ചു. തൊഴില്‍ നഷടപ്പെട്ട സാഹചര്യത്തില്‍ സാധാരണഗതിയില്‍ സർക്കാര്‍ ചെയ്ത സഹായമാണത്. ഇതൊന്നും മേന്‍മയായല്ല കാണേണ്ടത്‌. സർക്കാരിന്റെ ഉത്തരവാദിത്വമായാണ് കണ്ടത്. ജനങ്ങൾക്ക് ഇത്തരം കാര്യങ്ങൾ നല്‍കുന്നത് സൗജന്യമല്ല. അതവരുടെ അവകാശമാണ്. ഇത്തരത്തിലുള്ള ഇടപെടലുകള്‍ തുടരേണ്ടത് തന്നെയാണ്. ഇതിന് ഇടങ്കോലിടാനാണ് പ്രതിപക്ഷം ചെയ്യുന്നത്", മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

content highlights: CM Pinarayi vijayan against Ramesh chennithala on Kit and pension controversy

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022


supreme court

1 min

ക്രിസ്ത്യന്‍ വേട്ടയാടല്‍ ഇല്ല; ആരോപണം വിദേശസഹായം നേടാനാകാമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

Aug 16, 2022

Most Commented