കുതിരക്കച്ചവടത്തിലൂടെ അട്ടിമറി നടക്കാത്തിടത്ത് കേന്ദ്രം ഗവര്‍ണര്‍മാരെ ഉപയോഗിക്കുന്നു- മുഖ്യമന്ത്രി


Pinarayi Vijayan | Photo: Mathrubhumi

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനേയും കേന്ദ്രസര്‍ക്കാരിനേയും രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ കുതിരക്കച്ചവടത്തിലൂടെ അട്ടിമറിക്കാന്‍ കഴിയാത്ത സംസ്ഥാനങ്ങളില്‍ കേന്ദ്രം ഗവര്‍ണര്‍മാരെ ഉപയോഗിക്കുകയാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു.

കുതിരക്കച്ചവടം നടക്കാത്തിടത്ത് ഗവര്‍ണര്‍മാരെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന്റെയും നിയമസഭയുടെയും അധികാരത്തില്‍ കൈകടത്തുകയാണ്. അട്ടിമറി നടക്കാത്ത സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കാനുള്ള ശ്രമങ്ങളുമുണ്ട്. ജനാധിപത്യ സംവിധാനത്തിനാകെ എതിരായുള്ള ആക്രമണങ്ങളാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ഐഎസ്ആര്‍ഒ സ്റ്റാഫ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.



രാജ്യത്തെ പല സംസ്ഥാനങ്ങളിലും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കുതിരക്കച്ചവടം നടക്കുന്നുണ്ട്. കുതിരക്കച്ചവടം എന്നത് പഴയ വാക്കാണ്. കുതിരയുടെ വിലയ്ക്കല്ല ഇപ്പോള്‍ കച്ചവടം എന്നതിനാല്‍ പുതിയ വാക്ക് കണ്ടെത്തണമെന്നും കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തെ തൊഴിലാളികളുടെ അവകാശങ്ങള്‍ ഹനിക്കുന്ന ഇടപെടലുകളും കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നു. പ്രതിരോധം ഉള്‍പ്പെടെ രാജ്യത്തിന്റെ മര്‍മപ്രധാനമായ മേഖലകളില്‍വരെ യാതൊരു വ്യവസ്ഥയുമില്ലാതെ സ്വകാര്യ വത്കരണം കൊണ്ടുവരുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. ഐഎസ്ആര്‍ഒ ഉള്‍പ്പെടെയുള്ള തന്ത്രപ്രധാന മേഖലകളില്‍ നടന്നുകൊണ്ടിരിക്കുന്ന കേന്ദ്ര ഇടപെടലുകള്‍ രാജ്യതാത്പര്യത്തിന് അനുസൃതമല്ലാത്തതിനാല്‍ അത്തരം നീക്കങ്ങളെ ചെറുക്കാന്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Content Highlights: cm pinarayi vijayan against governor and central government


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented