'ആദ്യമായി മന്ത്രിയായതുകൊണ്ടാണ് മനസിലാകാത്തത്'; ശ്രീറാം വിഷയത്തില്‍ അനിലിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി


ആര്‍. ശ്രീജിത്ത് / മാതൃഭൂമി ന്യൂസ്

ജി.ആർ. അനിൽ, പിണറായി വിജയൻ | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്റെ നിയമനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മന്ത്രിസഭാ യോഗത്തില്‍ ഭക്ഷ്യമന്ത്രി ജി.ആര്‍.അനിലിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓഫീസിലേക്ക് കത്ത് കൊടുത്തുവിട്ടപ്പോള്‍ തന്നെ ചാനലില്‍ വാര്‍ത്ത വന്നതിന്റെ ഉത്തരവാദിത്വം മന്ത്രിക്കുതന്നെയാണെന്ന് ആരോപിച്ചായിരുന്നു വിമർശനം. വകുപ്പിനോട് ആലോചിക്കാതെ ശ്രീറാം വെങ്കിട്ടരാമനെ സപ്ലൈകോയില്‍ നിയമിച്ചതില്‍ ചീഫ് സെക്രട്ടറിയെ മന്ത്രി ജി.ആര്‍. അനിലും വിമര്‍ശിച്ചു.

സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ ജനറല്‍ മാനേജരായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചത് വകുപ്പ് മന്ത്രിയായ തന്നോടു ചോദിക്കാതെയാണെന്ന് മന്ത്രിസഭാ യോഗത്തില്‍ ജി.ആര്‍. അനില്‍ പരാതിപ്പെട്ടു. വകുപ്പ് മന്ത്രിയോട് ആഭിപ്രായം ചോദിക്കാതെയുള്ള നിയമനങ്ങള്‍ പതിവാകുന്നുണ്ടെന്നും അദ്ദേഹം വിമര്‍ശിച്ചു. എന്നാല്‍, സിവില്‍ സപ്ലൈസ് കോര്‍പറേഷനില്‍ ഒഴിഞ്ഞു കിടന്ന പോസ്റ്റിലാണ് ശ്രീറാമിനെ നിയമിച്ചതെന്ന് ചീഫ് സെക്രട്ടറി മറുപടി നല്‍കി. മന്ത്രിസഭാ യോഗം പോലുള്ള വേദിയില്‍ തെറ്റായ കാര്യം പറയരുതെന്നായിരുന്നു ഇതിന് മന്ത്രിയുടെ മറുപടി.

സംശയകരമായ വ്യക്തിത്വമുള്ള ഉദ്യോഗസ്ഥരെ നേരത്തെയും തന്റെ വകുപ്പില്‍ നിയമിച്ചത് ചൂണ്ടിക്കാട്ടി ജി.ആര്‍. അനില്‍ വിമര്‍ശനം കടുപ്പിച്ചു. ഇതോടെ വിഷയത്തില്‍ ഇടപെട്ട മുഖ്യമന്ത്രി, നിയമനങ്ങള്‍ ആലോചിച്ച് വേണമെന്ന കാര്യത്തില്‍ മന്ത്രിയെ പിന്തുണച്ചു. സാധാരണ എല്ലാക്കാര്യങ്ങളും ആലോചിച്ച് ചെയ്യുന്നയാളാണ് ചീഫ് സെക്രട്ടറി. മുന്‍പത്തെക്കാളും നന്നായി അത് നടക്കുന്നുണ്ടെന്നും ആദ്യമായി മന്ത്രിയായതുകൊണ്ടാകും ജി.ആര്‍. അനിലിന് അത് മനസിലാകാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തുടര്‍ന്ന്, ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചതില്‍ ഭക്ഷ്യമന്ത്രിക്ക് അതൃപ്തിയുണ്ടെന്ന വാര്‍ത്ത പുറത്തുവന്നത് ചൂണ്ടിക്കാടി മന്ത്രി ജി.ആര്‍. അനിലിനെ മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. തന്റെ ഓഫീസിലേക്ക് കത്ത് കൊടുത്തുവിട്ടപ്പോള്‍ തന്നെ ചാനലില്‍ വാര്‍ത്തവന്നു. കത്ത് പൊട്ടിക്കുന്നതിന് മുമ്പ് തന്നെ വാര്‍ത്ത വരുന്നുണ്ടായിരുന്നു. അതിന്റെ ഉത്തരവാദിത്വം നിങ്ങള്‍ക്ക് തന്നെ. അതില്‍ മാറ്റമില്ലെന്നും മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞു.

Content Highlights: CM Pinarayi Vijayan against G.R.Anil on Sriram Venkitaraman new appointment issue

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022

Most Commented