ബിജെപിയുടെ ആശയങ്ങള്‍ സ്വീകരിച്ചുകൊണ്ട് അവരെ നേരിടാമെന്ന് വിചാരിക്കരുത്; കോണ്‍ഗ്രസിനെതിരേ പിണറായി


പിണറായി വിജയൻ | ഫയൽചിത്രം | ഫോട്ടോ: റിഥിൻ ദാമു/ മാതൃഭൂമി

തൊടുപുഴ: ബി.ജെ.പിയെ നേരിടേണ്ടരീതിയില്‍ ശക്തമായി നേരിടണമെന്നും അവരുടെ അടയാളങ്ങള്‍ സ്വീകരിച്ചുകൊണ്ട്, ആശയങ്ങള്‍ സ്വാംശീകരിച്ചുകൊണ്ട് നേരിടാമെന്ന് വിചാരിക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ചെറുതോണിയില്‍ ധീരജ് കുടുംബ സഹായനിധി കൈമാറ്റ വേദിയിലായിരുന്നു കോണ്‍ഗ്രസിനെതിരേ മുഖ്യമന്ത്രിയുടെ വിമര്‍ശനം.

ഇടുക്കി എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥി ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തുന്നതിന് നേതൃത്വം കൊടുത്തവര്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് ഇത്തരം കാര്യങ്ങള്‍ നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ പരസ്യമായി രക്ഷസാക്ഷിത്വത്തെ അപമാനിച്ചു. നാടിന്റെ സംസ്‌കാരത്തിന് ചേരാത്ത രീതിയില്‍ അരുംകൊല നടത്തിയ ആളുകളെ മഹത്വവത്കരിച്ച് കൊണ്ടുനടക്കാന്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം മാത്രമല്ല, അഖിലേന്ത്യാ നേതാവ് വരെ തയ്യാറായി.രാഹുല്‍ ഗാന്ധി ഒരു പദയാത്ര നടത്തുന്നുണ്ട്. കേരളത്തില്‍ 19 ദിവസമാണ് അദ്ദേഹം ചിലവഴിക്കുന്നത്. ബിജെപിക്ക് എതിരേയയണോ അദ്ദേഹം പദയാത്ര നടത്തുന്നത്? ബിജെപി ഉള്ളിടത്ത് എത്ര ദിവസം അദ്ദേഹം ചിലവഴിക്കുന്നുണ്ട്? ഉത്തര്‍പ്രദേശില്‍ രണ്ട് ദിവസമേയുള്ളൂ എന്ന് വിമര്‍ശനം വന്നപ്പോള്‍ നാലായി വര്‍ധിപ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

മഹാത്മാഗാന്ധിയുടെ ശിഷ്യര്‍ എന്ന് അവകാശപ്പെടുന്നവര്‍ക്ക് എങ്ങനെ സവര്‍ക്കറുടെ ചിത്രം വെയ്ക്കാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു. എത്ര പരിഹാസ്യമാണത്. കോണ്‍ഗ്രസിന്റെ മനസ് എവിടെയെത്തി ? ബിജെപിയിലേക്ക് മാറിയ കോണ്‍ഗ്രസുകാര്‍ എത്രയാണ് ? കോണ്‍ഗ്രസിന്റെ നേതൃനിര വലിയൊരു ഭാഗം ഇപ്പോള്‍ ബിജെപിയുടെ കൂടെയല്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു.

ബിജെപിയെ നേരിടേണ്ടരീതിയില്‍ ശക്തമായി നേരിടണം. അവരുടെ അടയാളങ്ങള്‍ സ്വീകരിച്ചുകൊണ്ട്, ആശയങ്ങള്‍ സ്വാംശീകരിച്ചുകൊണ്ട് നേരിടാമെന്ന് വിചാരിക്കരുത്. അവര്‍ വര്‍ഗീയതായാണ് രൂപത്തിലും ഭാവത്തിലും പ്രകടനത്തിലും സ്വീകരിക്കുന്നത്. അതിനെ തള്ളാന്‍ തയ്യാറുണ്ടോയെന്നും എത്രപേര്‍ക്ക് തള്ളാനാകുമെന്നും പിണറായി വിജയന്‍ ചോദിച്ചു.

Content Highlights: CM Pinarayi Vijayan against congress and BJP


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented