കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ കോവിഡ് ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കെത്തിച്ചു. രാത്രി 8 മണിയോടെയാണ് മെഡിക്കല്‍ കോളേജിലെത്തിച്ചത്. മകള്‍ വീണയും മരുമകന്‍ പി എ മുഹമ്മദ് റിയാസും ഇവിടെത്തന്നെയാണ് ചികിത്സയിലുള്ളത്. വൈകുന്നേരത്തോടെയാണ് പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹത്തിന് നിലവില്‍ രോഗലക്ഷണങ്ങളൊന്നുമില്ല.
രോഗം ബാധിച്ച വിവരം സ്ഥിരീകരിച്ച മുഖ്യമന്ത്രിതാനുമായി സമ്പര്‍ക്കത്തില്‍ വന്നവരോട് നിരീക്ഷണത്തില്‍ പോകാനും അഭ്യര്‍ത്ഥിച്ചു.മുഖ്യമന്ത്രിയുടെ മകള്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് പിപിഇ കിറ്റ് ധരിച്ചാണ് വീണ വോട്ട് ചെയ്യാനെത്തിയത്. വീണയ്ക്ക് പിന്നാലെ ഭര്‍ത്താവ് പിഎ മുഹമ്മദ് റിയാസിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
മകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുഖ്യമന്ത്രിക്ക് രോഗബാധ കണ്ടെത്തിയത്.ഒരു മാസം മുമ്പ് മുഖ്യമന്ത്രി കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു.പ്രോട്ടോക്കോള്‍ അനുസരിച്ച് പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചായിരിക്കും മുഖ്യമന്ത്രിയുടെ ചികിത്സയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കുക.
content highlights: CM Pinarayi Vijayan admitted in Kozhikode medical college
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..