പോലീസിനെതിരായ വിമര്‍ശനങ്ങള്‍ അംഗീകരിച്ച് മുഖ്യമന്ത്രി; കുഴപ്പക്കാരെ ശ്രദ്ധിക്കും, നടപടിയെടുക്കും


ഷമ്മി പ്രഭാകര്‍/മാതൃഭൂമി ന്യൂസ്

പിണറായി വിജയൻ | ഫോട്ടോ: മാതൃഭൂമി

ആലപ്പുഴ: പോലീസിനെതിരായ വിമര്‍ശനങ്ങള്‍ അംഗീകരിച്ച് ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസിലെ കുഴപ്പക്കാരെ ശ്രദ്ധിക്കുമെന്നും അവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി. ജില്ലാ സമ്മേളനത്തില്‍ പ്രതിനിധികള്‍ പോലീസിനെതിരേ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇതിനെ തുടർന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

സിപിഐയെ ശത്രുതയോടെ കാണുന്ന സമീപനം പാടില്ലെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ചില സ്ഥലങ്ങളിലെങ്കിലും അത്തരത്തില്‍ സിപിഐയുമായി പ്രശ്‌നമുണ്ടാകുന്ന സാഹചര്യമുണ്ട്. അത് പൂര്‍ണമായും ഒഴിവാക്കി, അവരുമായി സൗഹൃദത്തില്‍ പോകണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

കുട്ടനാട് എംഎല്‍എയെ നിയന്ത്രിക്കാന്‍ പോകേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുട്ടനാട് എംഎല്‍എ ഒട്ടും ജനകീയനായ വ്യക്തയായിരുന്നില്ലെന്നും ഘടക കക്ഷിയുടെ ആള്‍ എന്ന നിലയിലാണ് അദ്ദേഹത്തെ സ്വീകരിച്ചതെന്നും കഴിഞ്ഞ ദിവസത്തെ സമ്മേളന റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

ജില്ലയില്‍ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത അവസാനിപ്പക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നേതാക്കളെ ചാരിനില്‍ക്കുന്ന പ്രവണത കര്‍ശനമായി അവസാനിപ്പിക്കണമെന്നും ഇല്ലെങ്കില്‍ കടുത്ത നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

content highlighlights: CM Pinarayi Vijayan accepts criticism against police

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Nirmala Sitharaman

1 min

കേന്ദ്രത്തിന് നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാനങ്ങളുമായി പങ്കിടുന്ന തീരുവയില്‍ മാറ്റമില്ലെന്ന് ധനമന്ത്രി

May 22, 2022

More from this section




Most Commented