മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: മന്ത്രി വി.അബ്ദുറഹ്മാനെതിരെ വിഴിഞ്ഞം സമര സമിതി നേതാവ് ഫാ. തിയോഡോഷ്യസ് ഡിക്രൂസ് നടത്തിയ വിവാദ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. നാല് തെറിവിളിച്ചാലും ഏത് വേഷമിട്ട് വന്നാലും സമാധാനവും ശാന്തിയും തകര്‍ക്കാന്‍ സമ്മതിക്കിലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
'കേരളത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിയായി പ്രവര്‍ത്തിക്കുന്ന ഒരാളുടെ പേര് അബ്ദുറഹ്മാന് എന്നായിപോയി.ആ പേരില്‍ തന്നെ രാജ്യദ്രോഹിയുടെ നിലയുണ്ടെന്ന് പറയാന്‍ ഒരാള്‍ക്ക് കഴിയുന്നുവെന്ന് വന്നാല്‍ എന്താണ് അതിന്റെ അര്‍ത്ഥം. എങ്ങോട്ടാണ് പോകുന്നത്. ഇളക്കി വിടാന്‍ നോക്കുന്ന വികാരം. നാടിന്റെ പൊതുവായ വികസന കാര്യങ്ങളില്‍ എല്ലാ രീതിയിലും തടസ്സമുണ്ടാക്കുന്ന നിക്ഷിപ്ത ശക്തികളുണ്ട്. അത് എല്ലാ കാലത്തുമുണ്ടായിട്ടുണ്ട്. ഇവരെല്ലാം ഒത്തുകൂടുകയാണ്. അത് സര്‍ക്കാരിനെതിരായ പ്രതിഷേധമായിട്ട് കാണണ്ട. നാടിന്റെ ഒരുമിച്ചുള്ള പോക്കിനെ തടയാന്‍ നോക്കുകയാണ്. ശാന്തിയും സമാധാനവും കളയണം.ഏത് വേഷത്തില്‍ വന്നാല്‍ അത് സമ്മതിച്ചുകൊടുക്കാനാകില്ല. ഒന്നുകൊണ്ടും സര്‍ക്കാരിനെ വിരട്ടി കളയാമെന്ന് കരുതേണ്ട' മുഖ്യമന്ത്രി പറഞ്ഞു.
ഹരിത ഊര്‍ജ്ജ വരുമാന പദ്ധതി സംസ്ഥാനതല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിഴിഞ്ഞം പദ്ധതിയില്‍നിന്ന് സര്‍ക്കാര്‍ ഒരടിപോലും പിന്നോട്ട് പോകില്ലെന്നും മുഖ്യമന്ത്രി അടവരയിട്ടു.
നാല് തെറിയൊക്കെ വിളിച്ച് പറയാന്‍ പറ്റുമായിരിക്കും. ചിലതൊക്കെ ഇപ്പോള്‍ വിളിച്ച് പറയുന്നുണ്ട്. ചില ആളുകള്‍ക്കെതിരെ പ്രത്യേക വാക്കുകളൊക്കെ ഉപയോഗിക്കുന്നുണ്ട്. അത്തരം ആളുകള്‍ മനസ്സിലാക്കേണ്ട കാര്യം - അതെല്ലാം സമൂഹം വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. നാഷണല്‍ ഹൈവേക്കും ഗെയില്‍ പൈപ്പ് ലൈനും ഇടമണ്‍ കൊച്ചി പാതയ്ക്കും സംഭവിച്ചത് തന്നെ വിഴിഞ്ഞത്തും സംഭവിക്കും അതില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Content Highlights: cm pinarayi vijayan about vizhinjam port-riot-v abdurahiman
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..