തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ പി.സദാശിവത്തെ കണ്ട് ചര്‍ച്ചനടത്തി. ചികിത്സയ്ക്കായി മുഖ്യമന്ത്രി വിദേശത്തേക്ക് പോകുന്ന കാര്യം ചര്‍ച്ച ചര്‍ച്ചചെയ്തുവെന്ന് ഗവര്‍ണര്‍ അറിയിച്ചു.

കേരളത്തിന്റെ പുനര്‍നിര്‍മാണത്തെ കുറിച്ചും പ്രളയബാധിതരുടെ പുനരധിവാസം സംബന്ധിച്ചും സംസാരിച്ചതായും ഗവര്‍ണര്‍ പി.സദാശിവം ട്വിറ്ററിലൂടെ അറിയിച്ചു.

കേരളത്തിനുള്ള കേന്ദ്ര സഹായമടക്കമുള്ള വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തുവെന്നാണ് സൂചന. ചികിത്സയ്ക്കായി മുഖ്യമന്ത്രി ഈ ആഴ്ച അമേരിക്കയിലേക്ക് പോകുകയാണ്. ഇതിന് മുന്നോടിയായിട്ടാണ് ഗവര്‍ണറെ സന്ദര്‍ശിച്ചത്. നേരത്തെ നിശ്ചയിച്ചിരുന്ന അമേരിക്കന്‍ യാത്ര സംസ്ഥാനത്തുണ്ടായ പ്രളയത്തെ തുടര്‍ന്ന് മാറ്റിവച്ചിരുന്നു.