50 ലക്ഷം ഡോസ് വാക്‌സിന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി; രണ്ടു ലക്ഷം ഡോസ് ചൊവ്വാഴ്ച എത്തും


കോവാക്‌സിൻ |ഫോട്ടോ:ANI

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വാക്‌സിന്‍ ക്ഷാമത്തിന് താത്കാലിക പരിഹാരമായി. രണ്ടു ലക്ഷം കോവിഡ് വാക്‌സിന്‍ ഡോസുകള്‍ ചൊവ്വാഴ്ച സംസ്ഥാനത്തെത്തും. ഭാരത് ബയോടെകാണ് ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചത്.

തിരുവനന്തപുരം-68000, എറണാകുളം-78000, കോഴിക്കോട്-54000 ഡോസ് വീതം വാക്‌സിനാണ് എത്തിക്കുക. ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തോട് 50 ലക്ഷം വാക്‌സിന്‍ ഡോസ് ആവശ്യപ്പെട്ടു. കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ദ്ധന് ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി കത്തയച്ചു.

'കോവിഡ് കേസുകള്‍ വീണ്ടും ഉയര്‍ന്നു വരുന്ന ഒരു സാഹചര്യമാണ് കേരളത്തിലുള്ളത്. പ്രതിരോധ നടപടികള്‍ കൂടുതല്‍ കരുത്തുറ്റതാക്കി രോഗവ്യാപനം നിയന്ത്രിക്കാനുള്ള നടപടികളുമായി സംസ്ഥാനം മുന്നോട്ടു പോകും. ഈ സാഹചര്യത്തില്‍ രോഗ വ്യാപന നിയന്ത്രണത്തിനാവശ്യമായ ഏറ്റവും പ്രധാന മാര്‍ഗം വാക്‌സിനേഷനാണ്.

നിലവില്‍ രാജ്യത്ത് ഏറ്റവും വേഗത്തില്‍ വാക്‌സിന്‍ നല്‍കി വരുന്നത് കേരളത്തിലാണ്. ഏപ്രില്‍ 11 വരെ ഏകദേശം 48.25 ലക്ഷം ഡോസുകളാണ് വിതരണം ചെയ്തത്. 45 ദിവസം കൊണ്ട് പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ആവശ്യമായ പദ്ധതി ആണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. നിലവില്‍ ഒരു ദിവസം ഏകദേശം 2 ലക്ഷം ഡോസ് വിതരണം ചെയ്യുന്നത് ഉയര്‍ത്തി ഏകദേശം 3 ലക്ഷം ഡോസ് ആക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ മൂന്നു ദിവസം കൂടെ നല്‍കാനുള്ള വാക്‌സിന്‍ മാത്രമേ സ്റ്റോക്കില്‍ ഉള്ളൂ.

ഈ സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് കൂടുതല്‍ വാക്‌സിന്‍ ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. വാക്‌സിന്‍ ആവശ്യപ്പെട്ട് ഇതിനോടകം ചീഫ് സെക്രട്ടറിയും ആരോഗ്യ വകുപ്പ് സെക്രട്ടറിയും കേന്ദ്ര ആരോഗ്യ വകുപ്പിനെ ബന്ധപ്പെട്ടെങ്കിലും പുതിയ വാക്‌സിന്‍ ഡോസുകള്‍ ലഭ്യമായിട്ടില്ല. ഈ സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയെ നേരിട്ട് ഇക്കാര്യം കത്തു മുഖാന്തരം അറിയിച്ചു. 50 ലക്ഷം ഡോസ് വാക്‌സിനാണ് ആവശ്യപ്പെട്ടത്. എത്രയും വേഗത്തില്‍ ഇത് ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു' മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022


penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022

More from this section




Most Commented