ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ | Photo: റിഥിൻ ദാമു/ മാതൃഭൂമി
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ക്രിസ്മസ് വിരുന്നിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല. ബുധനാഴ്ച രാജ്ഭവനിൽ നടക്കുന്ന വിരുന്നിനുള്ള ക്ഷണം നിരസിക്കാനാണ് സർക്കാർ തീരുമാനം. വിരുന്നിൽ പ്രതിപക്ഷ നേതാവും പങ്കെടുക്കില്ല.
തിങ്കളാഴ്ച രാവിലെ കാര്യോപദേശക സമിതി യോഗത്തിന് മുമ്പ് ഘടകകക്ഷി മന്ത്രിമാരുടെ പ്രത്യേകയോഗം മുഖ്യമന്ത്രി വിളിച്ചിരുന്നു. ഈ യോഗത്തിലാണ് വിരുന്നിൽ പങ്കെടുക്കേണ്ടതില്ല എന്ന ധാരണയിലെത്തിയത്.
സർക്കാരുമായി ശത്രുതാപരമായ സമീപനം സ്വീകരിക്കുന്ന സാഹചര്യത്തിൽ സഹകരിക്കേണ്ടതില്ല എന്നാണ് സർക്കാർ തീരുമാനം. നിയമസഭാ സമ്മേളനം പൂർത്തിയാക്കിയ ശേഷം ഡൽഹിയ്ക്ക് പോകുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വിരുന്നിൽ പങ്കെടുക്കില്ല.
Content Highlights: cm and ministers did not attend governor's Christmas party
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..