-
കോഴിക്കോട്: പ്ലാസ്റ്റിക് പൂര്‍ണമായി ഒഴിവാക്കി പ്ലാസ്റ്റിക് രഹിത കേരളം യാഥാര്ത്യമാക്കാന് ക്ലബ്ബ് എഫ്എമ്മിന്റെ സഞ്ചിവിപ്ലവം പദ്ധതി. പഴയ ബെഡ് ഷീറ്റ് നല്കിയാല് തുണി സഞ്ചിയാക്കി തിരിച്ചുനല്‍കുന്ന സഞ്ചി വിപ്ലവം പരിപാടിയുടെ ആദ്യ ദിനം ഇരുന്നൂറിലേറെ ആളുകള്‍ ബെഡ് ഷീറ്റുമായെത്തി. പ്ലാസ്റ്റിക്കിനെതിരേയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി കോഴിക്കോട് കെ.പി കേശവമേനോന് ഹാളിലാണ് സഞ്ചി വിപ്ലവം പരിപാടി സംഘടിപ്പിച്ചത്.
കടകകളില്നിന്നും വലിയ വില നല്കി വാങ്ങേണ്ടി വരുന്ന തുണി സഞ്ചികള്‍ തികച്ചും സൗജന്യമായാണ് സഞ്ചി വിപ്ലവത്തിലൂടെ ക്ലബ് എഫ്എം നിര്‍മിച്ചു നല്‍കുന്നത്. ഇതിലൂടെ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനാണ് ലക്ഷ്യം. ഒരു വലിയ ബെഡ്ഷീറ്റില്നിന്ന് ഏകദേശം എട്ട് സഞ്ചികള്‍ വരെ നിര്മിച്ചെടുക്കാം. പഴയ ബെഡ് ഷീറ്റുമായെത്തുന്നവര്ക്ക് അരമണിക്കൂറിനുള്ളില്‍ സഞ്ചി തയ്ച്ചു നല്‍കും. ഇതിനായി അഞ്ച് തയ്യല്‍ക്കാരാണ് ഇവിടെയുള്ളത്.
ആദ്യ ദിനം കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രനും പഴയ ബെഡ്ഷീറ്റുമായെത്തി സഞ്ചി വിപ്ലവത്തിന്റെ ഭാഗമായി. ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് ഏഴു വരെയായിരുന്നു പരിപാടി. തിങ്കളാഴ്ച രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ പഴയ ബെഡ് ഷീറ്റുമായി എത്തുന്നവര്‍ക്കും പ്രകൃതിക്ക് ദോഷം ചെയ്യാത്ത തുണി സഞ്ചികള്‍ സ്വന്തമാക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് - 0495 2779404
Content Highlights; club fm sanji viplavam initiative, initiative against plastic usage
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..