ക്ലിഫ് ഹൗസ്, ധനമന്ത്രി കെ.എൻ.ബാലഗോപാൽ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസില്‍ കാലിത്തൊഴുത്ത് നിര്‍മിക്കാന്‍ 42 ലക്ഷം രൂപ ചെലവായെന്ന പ്രതിപക്ഷ ആരോപണം തള്ളി ധനമന്ത്രി ബി.എന്‍.ബാലഗോപാല്‍. കാറ് വാങ്ങുന്നതും വിദേശത്ത് പോകുന്നതും ഒഴിവാക്കുന്നതല്ല ചെലവ് ചുരുക്കലെന്നും ധനമന്ത്രി വ്യക്തമാക്കി.
'ഒരു കാറ് ആരെങ്കിലും വാങ്ങിച്ചു. അല്ലെങ്കില്‍ വിദേശത്ത് പത്ത് പേര് പോയി..അതൊന്നുമല്ല ചെലവ് ചുരുക്കല്‍. അതൊക്കെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കാം' ബാലഗോപാല്‍ പറഞ്ഞു.
കൊല്ലത്ത് ഒരു കോടതി നിര്‍മിക്കാന്‍ 147 കോടി രൂപയാണ് ആദ്യം റിപ്പോര്‍ട്ട് നല്‍കിയത്. രണ്ടാമത് പരിശോധിച്ചപ്പോള്‍ അത് 70 കോടിയിലേക്കെത്തിക്കാമെന്നാണ് പറഞ്ഞത്. അത്തരത്തില്‍ ചെലവ് കുറയക്കുന്നതില്‍ കേരള സര്‍ക്കാരിന് പ്രായോഗികവും ശാസ്ത്രീയവുമായ കാഴ്ചപ്പാടാണ്.
ക്ലിഫ് ഹൗസില്‍ നിര്‍മിക്കുന്ന തൊഴുത്തിന് 42 ലക്ഷം ചെലവഴിച്ചെന്നാണ് ഒരംഗം ഇവിടെ ചൂണ്ടിക്കാട്ടിയത്. കാര്യങ്ങള്‍ സത്യസന്ധമായി പറയണം. സുരക്ഷാ ചുറ്റുമതിലടക്കം കെട്ടിയതിനാണ് ഈ തുക വന്നിരിക്കുന്നത്. പ്രചാരണം കണ്ടാല്‍ തോന്നും എ.സി.തൊഴുത്താണ് കെട്ടിയതെന്നെന്നും ബാലഗോപാല്‍ നിയമസഭയില്‍ വ്യക്തമാക്കി.
ക്ലിഫ് ഹൗസിനകത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മഞ്ഞ കല്ലുമായി വന്നത് ഓര്‍മയുണ്ടോയെന്ന് ചോദിച്ച ബാലഗോപാല്‍ അവിടെ സുരക്ഷ ആവശ്യമാണെന്നും ചുറ്റുമതില്‍ ഇതിനാണെന്നും കൂട്ടിച്ചേര്‍ത്തു.
Content Highlights: Cliff house cow shed-kerala assembly
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..