പാര്‍ട്ടി ഇടപെടലില്‍ തിരുത്തി മേയര്‍: സദ്യ വലിച്ചെറിഞ്ഞ തൊഴിലാളികള്‍ക്കെതിരായ നടപടി റദ്ദാക്കി


ആര്യ രാജേന്ദ്രൻ, പ്രതിഷേധത്തിൽ നിന്ന് | Photo: മാതൃഭൂമി

തിരുവനന്തപുരം: ഓണസദ്യ മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തിൽ ശുചീകരണ തൊഴിലാളികളെ പിരിച്ചുവിട്ട തീരുമാനം റദ്ദാക്കി. സി.പി.എം. നേതൃത്വവും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും തമ്മിൽ നടത്തിയ ചർച്ചയെത്തുടർന്നായിരുന്നു തീരുമാനം. തൊഴിലാളികളുടെ സസ്പെന്‍ഷന്‍ തുടരും. അന്വേഷണം നടത്തിയതിന് ശേഷമേ തീരുമാനമെടുക്കൂ.

ഓണാഘോഷത്തിൽ പങ്കെടുക്കാൻ കഴിയാത്ത ദേഷ്യത്തിൽ സദ്യ മാലിന്യക്കുഴിയിൽ തള്ളിയ 11 ജീവനക്കാർക്കെതിരേ ആയിരുന്നു നടപടി. കുറ്റക്കാരെന്ന് കണ്ടെത്തിയ ഏഴ് സ്ഥിരം ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയും നാല് താത്കാലിക തൊഴിലാളികളെ പിരിച്ചുവിടുകയുമായിരുന്നു. ഹെൽത്ത് ഇൻസ്പെക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

സാനിട്ടേഷൻ വർക്കർമാരായ എ.ശ്രീകണ്ഠൻ, സന്തോഷ്, വിനോദ് കുമാർ, രാജേഷ്, ബിനുകുമാർ, സുജാത, ജയകുമാരി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സദ്യ കളയുന്നതിന്റെ ദൃശ്യം പ്രചരിച്ചതോടെ ജീവനക്കാർക്കെതിരേ കടുത്ത വിമർശനമുണ്ടായി. തുടർന്നാണ് നടപടി.

എന്നാൽ സംഭവത്തിൽ എതിർപ്പുമായി സി.പി.എം. നേതാക്കൾ തന്നെ രംഗത്തെത്തുകയായിരുന്നു. പ്രതിഷേധിക്കുന്നവരെ പിരിച്ചുവിടുന്നത് പാർട്ടി രീതിയല്ലെന്നും ശുചീകരണ തൊഴിലാളികളെ പിരിച്ചുവിട്ട സംഭവം പാർട്ടി ചർച്ചചെയ്ത് തുടർ തീരുമാനമെടുക്കുമെന്നും എം.വി.ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. തൊഴിലാളികളെ പിരിച്ചുവിട്ട നടപടി ശരിയായില്ലെന്നും പിൻവലിക്കണമെന്നും സി.ഐ.ടി.യു. നേതാവ് ആനത്തലവട്ടം ആനന്ദനും പറഞ്ഞിരുന്നു. ഇതിന് പിന്നാലെ നടത്തിയ ചർച്ചകൾക്കൊടുവിലാണ് തീരുമാനം റദ്ദാക്കിയത്.

Content Highlights: Cleaning workers dump Onam feast to protest against curbs on celebration


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


xi jinping

2 min

ചൈനയില്‍ അട്ടിമറിയോ? 9000-ലേറെ വിമാനങ്ങള്‍ റദ്ദാക്കിയെന്ന് അഭ്യൂഹം; ഹൈസ്പീഡ് ട്രെയിനുകള്‍ നിര്‍ത്തി?

Sep 25, 2022

Most Commented