ലോട്ടറി അടിച്ചോ?എങ്കിൽ സർക്കാരിന്റെ ക്ലാസിനിരിക്കണം


പാഠ്യപദ്ധതി ഒരു മാസത്തിനുള്ളിൽ തയ്യാറാകും

പ്രതീകാത്മക ചിത്രം

കോട്ടയം: ലോട്ടറിയടിച്ച് കിട്ടുന്ന തുക ധൂർത്തടിക്കുന്നത് തടയാൻ ബോധവത്‌കരണം. ഇനിമുതൽ ഈ തുക വാങ്ങി തോന്നിയതുപോലെ ചെലവാക്കാമെന്ന് വിചാരിേക്കണ്ട. സമ്മാനമായി കിട്ടിയ പണം എങ്ങനെ കെകാര്യം ചെയ്യാമെന്ന്‌ വിജയികളെ ലോട്ടറിവകുപ്പ് പഠിപ്പിക്കും. ഇതിനായി ലോട്ടറി വകുപ്പ്‌ നടത്തുന്ന ക്ലാസിൽ പങ്കെടുക്കണം. പണം ധൂർത്തടിക്കാതെ എങ്ങനെ ഫലപ്രദമായി നിക്ഷേപിക്കാമെന്ന്‌ വിദഗ്‌ധർ പഠിപ്പിക്കും.

എല്ലാ ലോട്ടറി വിജയികളെയും ‘ധനമാനേജ്‌മെന്റ്‌’ പഠിപ്പിക്കാനാണ്‌ ലോട്ടറിവകുപ്പിന്റെ തീരുമാനം. ഇത്തവണത്തെ ഓണം ബംപർ വിജയികൾക്ക്‌ ആദ്യ ക്ലാസ്‌ നൽകാനാകുമെന്നാണ്‌ ലോട്ടറി വകുപ്പ്‌ പ്രതീക്ഷിക്കുന്നത്‌. വിവിധ നിക്ഷേപ പദ്‌ധതികൾ, നികുതി ഘടന തുടങ്ങിയവയെക്കുറിച്ചെല്ലാം പഠിപ്പിക്കും. പാഠ്യപദ്ധതി ഒരു മാസത്തിനുള്ളിൽ തയ്യാറാകും. ഗുലാത്തി ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഫിനാൻസ്‌ ആൻഡ്‌ ടാക്‌സേഷനിലായിരിക്കും ക്ലാസ്‌. ഒരുദിവസത്തെ ബോധവത്‌കരണ ക്ലാസാണ്‌ ലക്ഷ്യം. ബുക്ക്‌ ലെറ്റുകളും വിതരണംചെയ്യും.

ലോട്ടറിയടിക്കുന്നവരിൽ ഏറിയപങ്കും സാധാരണക്കാരാണ്‌. വൻതുക സമ്മാനം കിട്ടിയിട്ടും അനാവശ്യമായി ചെലവഴിച്ച്‌ സാമ്പത്തിക പ്രതിസന്ധിയിലായ ഒട്ടേറെ സംഭവങ്ങളുണ്ട്‌. എങ്ങനെ സുരക്ഷിതമായി പണം നിക്ഷേപിക്കാമെന്ന്‌ ധാരണയില്ലാത്തതാണ് പ്രശ്നം. ഇക്കാര്യത്തിൽ മാർഗനിർദേശം നൽകുകയാണ്‌ ലക്ഷ്യമെന്ന്‌ ലോട്ടറി ഡയറക്ടർ എബ്രഹാം റെൻ പറഞ്ഞു.

Content Highlights: Classes for lottery winners

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented