ഹൈദരാബാദ്: തെലങ്കാനയില്‍ പത്താംക്ലാസ് വിദ്യാര്‍ഥികളെ പരീക്ഷ കൂടാതെ ജയിപ്പിക്കാന്‍ തീരുമാനം. മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ആണ് തിങ്കളാഴ്ച ഇക്കാര്യം പ്രഖ്യാപിച്ചത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ നടത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം.
പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് അവരുടെ ആഭ്യന്തര മൂല്യനിര്‍ണത്തില്‍ ലഭിച്ച മാര്‍ക്കുകളുടെ അടിസ്ഥാനത്തില്‍ ഗ്രേഡുകള്‍ നല്‍കി ജയിപ്പിക്കാനാണ് തീരുമാനമെന്ന് ഔദ്യോഗിക പത്രക്കുറിപ്പില്‍ വ്യക്തമാക്കി. തലങ്കാനയില്‍ ഈ വര്‍ഷം 5.35 ലക്ഷം പത്താംക്ലാസ് വിദ്യാര്‍ഥികളാണുള്ളത്.
ബിരുദ, ബിരുദാനന്തര തലങ്ങളിലെ പരീക്ഷയുടെ കാര്യം വരുംദിവസങ്ങളിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം തീരുമാനിക്കുമെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
Content Highlights: Class X students to be promoted without exams in Telangana
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..