Photo: Screengrab/ facebook.com/mathrubhumidotcom/videos
കോഴിക്കോട്: രാഹുല്‍ ഗാന്ധിയെ എം.പി. സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.
മാര്‍ച്ച് വരുന്ന വഴിയിലുണ്ടായിരുന്ന ബിജെപിയുടെ കൊടികള്‍ പ്രതിഷേധക്കാര്‍ നശിപ്പിച്ചു. പോലീസ് പ്രതിരോധം മറികടന്ന് പ്രവര്‍ത്തകര്‍ പ്ലാറ്റ്ഫോമില്‍ കയറി, ഒന്നാം പ്ലാറ്റ്ഫോമില്‍ നൂറോളം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുകയും റെയില്‍വേ സ്റ്റേഷനു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയും ചെയ്തു. തിരിച്ചിറങ്ങിയ പ്രവര്‍ത്തകര്‍ ആര്‍പിഎഫ് ബാരിക്കേഡുകള്‍ മറിച്ചിട്ടു. പ്രവര്‍ത്തകര്‍ ടയര്‍ കത്തിച്ചും പ്രതിഷേധിച്ചു. റെയില്‍വേ സ്റ്റേഷന്‍ മുറ്റത്താണ് ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ചത്.
പ്ലാറ്റ്‌ഫോമിനകത്തുണ്ടായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുള്ള ബോര്‍ഡ് പ്രവര്‍ത്തകര്‍ നശിപ്പിച്ചതോടെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. ഇതിനെ തുടര്‍ന്ന് എംഎല്‍എ ടി. സിദ്ധിഖും പോലീസുമായി വാക്കേറ്റമുണ്ടായി. സംഘര്‍ഷത്തില്‍ എന്‍എസ്‌യുഐ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി കെ.എം അഭിജിത്തിന് പരിക്കേറ്റു. ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ കുഴഞ്ഞുവീഴുകയും ചെയ്തു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. ആര്‍പിഎഫ് എസ്‌ഐ ഷിനോജ് കുമാറിനും സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്.
2019-ല്‍ കര്‍ണാടകയിലെ കോളാറില്‍ നടത്തിയ പ്രസംഗത്തിനിടയിലെ പരാമര്‍ശത്തെ തുടര്‍ന്നാണ് സൂറത്ത് കോടതി വ്യാഴാഴ്ച രാഹുലിന് രണ്ടുവര്‍ഷത്തെ തടവ് വിധിച്ചത്. ഇതിന് പിന്നാലെയാണ് എം.പി സ്ഥാനത്തുനിന്ന് അദ്ദേഹത്തെ അയോഗ്യനാക്കിയത്.
Content Highlights: Clashes during march by Congress workers to Kozhikode railway station
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..