Screengrab: Mathrubhumi News
വടകര: ധീരജിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പഠിപ്പ് മുടക്ക് സമരം ആഹ്വാനം ചെയ്ത എസ്.എഫ്.ഐ പ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ വടകരയില്‍ സംഘര്‍ഷം. വടകര എം.യു.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് ചൊവ്വാഴ്ച രാവിലെ സംഘര്‍ഷമുണ്ടായത്.
എസ്.എഫ്.ഐ പഠിപ്പ് മുടക്ക് സമരം ആഹ്വാനം ചെയ്തെങ്കിലും സ്‌കൂളുകളില്‍ ക്ലാസുകള്‍ നടത്തിയതാണ് പ്രശ്നമായത്. ക്ലാസുകള്‍ നടക്കുന്നതറിഞ്ഞ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തുകയായിരുന്നു. ക്ലാസ് വിടില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയച്ചതോടെ വാക്കേറ്റമുണ്ടായി. ഇതോടെ നാട്ടുകാരും വിഷയത്തില്‍ ഇടപെടുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി ലാത്തി വീശിയാണ് രംഗം ശാന്തമാക്കിയത്. 15 എസ്.എഫ്.ഐ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ വടകരയില്‍ പ്രകടനം നടത്തി.
Content Highlights: Clash between SFI workers and natives in Vadakara, Kozhikode
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..