ബസ് ജീവനക്കാര്‍ തമ്മില്‍ കൈയ്യാങ്കളി; രണ്ടുപേര്‍ക്കെതിരേ കേസെടുത്തു- വീഡിയോ


പയ്യോളി ബസ് സ്റ്റാൻഡിൽ ബസ് ജീവനക്കാർ തമ്മിൽ ഉണ്ടായ സംഘർഷം

കോഴിക്കോട്: പയ്യോളി ബസ് സ്റ്റാന്‍ഡില്‍ തമ്മില്‍തല്ലിയ സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബസ് സമയവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൈയാങ്കളിയില്‍ കലാശിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

പേരാമ്പ്ര-വടകര റൂട്ടില്‍ സര്‍വീസ് നടത്തുന്ന രണ്ട് ബസുകളിലെ ജീവനക്കാരാണ് കഴിഞ്ഞ ദിവസം പയ്യോളി സ്റ്റാന്‍ഡില്‍ ഏറ്റുമുട്ടിയത്. സമയക്രമവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് അടിപിടിക്ക് കാരണം.

ബസ് ജീവനക്കാരായ ജെറീഷ്, ശ്രീജിത്ത്, വിഷ്ണു, മുനീര്‍, ബിനീഷ് എന്നിവര്‍ക്ക് എതിരെയാണ് പയ്യോളി പോലീസ് കേസെടുത്തത്. കൈയാങ്കളിയും വെല്ലുവിളികളും കുറച്ചധികം നീണ്ടുനിന്നത് യാത്രക്കാരെയും ബുദ്ധിമുട്ടിച്ചിരുന്നു. പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.

Content Highlights: clash between private bus employees

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


kolumban boat

1 min

വീണ്ടും സൂപ്പര്‍ ഹിറ്റായി ഇടുക്കി ഡാമിലെ കൊലുമ്പന്‍; രണ്ട് മാസത്തെ വരുമാനം 3.47 ലക്ഷം

Feb 6, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented