സംഘർഷത്തിന്റെ ദൃശ്യം
കോഴിക്കോട്: കൊടുവള്ളിയില്‍ സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിനിടെ കളിക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്. കൊടുവള്ളി ലൈറ്റ്‌നിങ് ക്ലബ് സംഘടിപ്പിച്ച കൊയപ്പ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മലപ്പുറം സൂപ്പര്‍ സ്റ്റുഡിയോയും കോഴിക്കോട് റോയല്‍ ട്രാവല്‍സും തമ്മില്‍ നടന്ന മത്സരമാണ് കയ്യാങ്കളിയിലും കൂട്ടത്തല്ലിലും കലാശിച്ചത്.
ഫൗള്‍ വിളിച്ചതുമായി ബന്ധപ്പെട്ടാണ് ഇരുടീമിലെയും കളിക്കാല്‍ തമ്മില്‍ തര്‍ക്കമുണ്ടായത്. തുടര്‍ന്ന് ഇത് കയ്യാങ്കളിയിലേക്കും അടിപിടിയിലേക്കും നീങ്ങി. ഏറെനേരം കയ്യാങ്കളി തുടര്‍ന്നതോടെ കാണികളും ഗ്രൗണ്ടിലിറങ്ങി. പോലീസ് സ്ഥലത്തില്ലാത്തതിനാല്‍ സംഘര്‍ഷം നിയന്ത്രിക്കാനും കഴിഞ്ഞില്ല. തുടര്‍ന്ന് സംഘാടകര്‍ ഏറെ പാടുപെട്ടാണ് രംഗം ശാന്തമാക്കിയത്.
മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടിയ വേളയിലാണ് സംഘര്‍ഷമുണ്ടായത്. കാണികള്‍ ഗ്രൗണ്ടിലിറങ്ങിയതിനാല്‍ പെനാല്‍റ്റി ഷൂട്ടൗട്ടും നടത്താനായില്ല. തുടര്‍ന്ന് ടോസിടുകയും കോഴിക്കോട് റോയല്‍ ട്രാവല്‍സിനെ വിജയികളായി പ്രഖ്യാപിക്കുകയുമായിരുന്നു.
Content Highlights: clash between players in koduvally sevens football tournament kozhikode
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..