വഴിയിലുപേക്ഷിച്ച ഭർത്താവിന്റെ പിന്നാലെ ഭാര്യയുടെ ഓട്ടം; കാര്യമറിയാതെ പിന്നാലെ നാട്ടുകാരും


പ്രതീകാത്മക ചിത്രം | Photo: PTI

പത്തനംതിട്ട: സെൻട്രൽ ജങ്‌ഷനിൽനിന്ന്‌ ഒരു യുവതി ആളുകളെ ഇടിച്ചുമാറ്റി അതിവേഗം ചന്തയുടെ ഭാഗത്തേക്ക് ഓടുന്നു. കാര്യം മനസ്സിലാകാത്ത നാട്ടുകാർ മാലമോഷണവുമോ മറ്റോ ആണെന്നുകരുതി യുവതിയുടെ പിറകെ. ഈ കൂട്ടയോട്ടം കുറച്ചുനേരത്തേക്ക് പോലീസ് സ്റ്റേഷൻ-അഴൂർ റോഡിനെ പൂർണമായും സ്തംഭിപ്പിച്ചു. ആകെ ബഹളമയം.

ഇതിനിടയിലാണ് നഗരത്തിൽ പട്രോളിങ് നടത്തികൊണ്ടിരുന്ന ട്രാഫിക് പോലീസ് എത്തിയത്. പോലീസും പാഞ്ഞു യുവതിക്ക്‌ പിന്നാലെ. ഒടുവിൽതടഞ്ഞുനിർത്തി. ഓട്ടത്തിന്റെ കാരണം തിരക്കിയപ്പോൾ ഒന്നും ഇല്ലാ എന്നായിരുന്നു യുവതിയുടെ മറുപടി. നാട്ടുകാരുംകൂടി ഇടപെട്ടുതുടങ്ങിയപ്പോൾ പോലീസ് അവരെ പിരിച്ചുവിടാൻ ശ്രമിച്ചു.



പോലീസ് വീണ്ടും നിർബന്ധിച്ചപ്പോൾ യുവതി ഉള്ളകാര്യം തുറന്നുപറഞ്ഞു. ഭർത്താവുമായി ബൈക്കിൽ പത്തനംതിട്ടയിൽ എത്തിയതാണ്. ഇവിടെ വെച്ചുണ്ടായ കുടുംബവഴക്കിനെ തുടർന്ന് തന്നെ വഴിയിലിറക്കിയിട്ട് ഭർത്താവ് വണ്ടിയുമായിപ്പോയി. സത്യത്തിൽ ഭർത്താവ് പോയതിന്റെ പിന്നാലെ ഓടിയതായിരുന്നു യുവതി. ഇതൊന്നും മനസ്സിലാക്കാതെയാണ് നാട്ടുകാരും യുവതിയുടെ പുറകെ വച്ചുപിടിപ്പിച്ചത്. യുവതി കാര്യംപറഞ്ഞിട്ടും അവർ പോകുന്നതുവരെ നാട്ടുകാരിൽ പലരും കഥയറിയാൻ വേണ്ടി അവിടെത്തന്നെ നിന്നു.

Content Highlights: clash between husband and wife


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented