സെക്രട്ടറിയേറ്റിലെ കോണ്‍ഗ്രസ് അനുകൂല സംഘടനാ നേതാക്കള്‍ തമ്മില്‍ സംഘര്‍ഷം; മൂന്നുപേര്‍ക്ക് പരിക്ക്


സംഘർഷത്തിൽ പരിക്കേറ്റ ഹാരിസ്‌

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ കോണ്‍ഗ്രസ് അനുകൂല സംഘടനയിലെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി. സംഘര്‍ഷത്തില്‍ ഇരുവിഭാഗത്തിലേയും പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷനിലെ പ്രവര്‍ത്തകര്‍ തമ്മിലാണ് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്.

എംപ്ലോയീസ് അസോസിയേഷനിലെ ഔദ്യോഗിക പക്ഷവും വിമത പക്ഷവും തമ്മില്‍ ഏറെനാളായി തര്‍ക്കം നിലനിര്‍ക്കുന്നതിനിടെയാണ് തിങ്കളാഴ്ച ഉച്ചയോടെ ഇരുവിഭാഗവു തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഔദ്യോഗിക പക്ഷം തങ്ങളാണെന്ന് ഇരുവിഭാഗവും അവകാശപ്പെടുന്നത്.

യൂണിയന്‍ ഹാളിലേക്ക് തന്നെ വിളിച്ചുവരുത്തുകയും 20ലധികം പേര്‍ ചേര്‍ന്ന് മര്‍ദിച്ചുവെന്നും സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ ട്രഷറല്‍ ഹാരിസ് ആരോപിച്ചു. എന്നാല്‍ ആരോപണം മറുപക്ഷം നിഷേധിച്ചു. കമ്മിറ്റി യോഗത്തിലേക്ക് ഹാരിസ് അതിക്രമിച്ച് കയറുകയും കസേര ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തുവെന്നാണ് മറുപക്ഷത്തിന്റെ വാദം.

സംഘര്‍ഷത്തില്‍ പരിക്കേറ്റ മൂന്നുപേര്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ ഇരുവിഭാഗവും പോലീസിലും പരാതി നല്‍കിയിട്ടുണ്ട്.

Content Highlights: clash between congress backs secretariat organization leaders


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023


Roshy augustine

1 min

കുപ്പിവെള്ളം 20 രൂപയ്ക്ക് വാങ്ങുന്നവര്‍ക്ക് ഇതൊക്കെ വലിയ വര്‍ധനയോ?, ആരും പരാതിപ്പെട്ടില്ല- മന്ത്രി

Feb 6, 2023

Most Commented