കെ.ടി ജലീലിന് പി.കെ ഫിറോസിനോട് പക; ഫണ്ട് ആരോപണം മന്ത്രിയുടെ തിരക്കഥ -സി.കെ സുബൈര്‍


ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടായിരുന്നൂവെന്നും അത് പരിഹരിച്ചുകഴിഞ്ഞൂവെന്നും മുഈനലി ശിഹാബ് തങ്ങളും പറഞ്ഞു.

മുഈനലി ശിഹാബ് തങ്ങൾ,സി.കെ സുബൈർ-ഫോട്ടോ:മാതൃഭൂമി

കോഴിക്കോട്: കഠുവ ഉന്നാവോ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് നേതാക്കള്‍ക്കെതിരേ ഉയര്‍ന്ന് വന്ന ആരോപണത്തില്‍ വിശദീകരണവുമായി യൂത്ത്-ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍. ആരോപണത്തിന് പിന്നില്‍ കെ.ടി ജലീലിന്റെ തിരക്കഥയാണ്. പി.കെ ഫിറോസ് മൂലം തന്റെ മുഖം വികൃതമായതിലെ പകയാണ് കെ.ടി ജലീലിന്. അതിന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനെ ലക്ഷ്യം വെക്കുകയാണെന്നും സി.കെ സുബൈര്‍ കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കഠുവ-ഉന്നാവോ ഫണ്ടില്‍ കോടികള്‍ വന്നൂവെന്നാണ് ആരോപണം. ഇത് തന്നെ യാതൊരു അടിസ്ഥാനവുമില്ലാത്തതാണ്. 39,33,697 രൂപ മാത്രമാണ് കോഴിക്കോട്ടെ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ഇതുമായി ബന്ധപ്പെട്ട് വന്നത്. ഇതില്‍ 24,60,000 രൂപ ചെലവായെന്നും ബാക്കി 14,73,697 രൂപ അക്കൗണ്ടില്‍ തന്നെയുണ്ടെന്നും സി.കെ സുബൈര്‍ ചൂണ്ടിക്കാട്ടി. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷിക്കുമെന്നാണ് മന്ത്രി കെ.ടി ജലീല്‍ പറയുന്നത്. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. അന്വേഷണം തെറ്റെന്ന് തെളിഞ്ഞാല്‍ കെ.ടി ജലീല്‍ മാപ്പ് പറയുമോയെന്നും സി.കെ സുബൈര്‍ ചോദിച്ചു.

കഠുവയിലെ കുടുംബത്തിന് അഞ്ച് പൈസ കൊടുത്തിട്ടില്ല എന്നു പറയുന്നത് അടിസ്ഥാന രഹിതമാണ്. കുടുംബത്തിന് പണം കൈമാറുന്നതിന്റെ ചിത്രങ്ങളടക്കം ഇതിനകം തന്നെ പുറത്ത് വന്നതാണ്. പിരിച്ചുകിട്ടിയ പണം ഉപയോഗിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി യുവജന യാത്രയുടെ കടം വീട്ടിയെന്നാണ് മറ്റൊരു ആരോപണം. ഇത് വാസ്ത വിരുദ്ധമാണ്. കഠുവ-ഉന്നാവ ഫണ്ട് പിരിച്ചത് ദേശീയ കമ്മറ്റിയാണെന്നിരിക്കേ പി.കെ ഫിറോസിനെ ഇതിലേക്ക് വലിച്ചഴിക്കുന്നതിന് പിന്നില്‍ രാഷ്ട്രീയമാണെന്നും സി.കെ സുബൈര്‍ ചൂണ്ടിക്കാട്ടി.

ആരോപണവുമായി ബന്ധപ്പെട്ട് നേതൃത്വത്തിനെതിരേ ആദ്യ ഘട്ടത്തില്‍ രംഗത്ത് വന്ന യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈനലി ശിഹാബ് തങ്ങളെ അടുത്തിരുത്തിയായിരുന്നു സി.കെ സുബൈറിന്റെ വാര്‍ത്താ സമ്മേളനം. ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടായിരുന്നൂവെന്നും അത് പരിഹരിച്ചുകഴിഞ്ഞൂവെന്നും മുഈനലി ശിഹാബ് തങ്ങളും പറഞ്ഞു. ബോംബെയിലെ കമ്മിറ്റിയിലാണ് കണക്ക് അവതരിപ്പിച്ചത്. ആ കമ്മിറ്റിയില്‍ നിന്ന് മുഈനലി തങ്ങള്‍ നേരത്തെ ഇറങ്ങിപ്പോയിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ മുന്നില്‍ കണക്കെത്താതിരുന്നതെന്ന് സി.കെ സുബൈര്‍ വിശദീകരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022

More from this section




Most Commented