തിരുവനന്തപുരം: ക്രൈസ്തവസഭകളെ പരിഹസിച്ച് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ പത്മനാഭന്‍. കുന്നുകൂടിയ സമ്പത്തുള്ളതിനാല്‍ തിന്നുകൊഴുത്തിരിക്കുന്നവരുടെ ജൈവികപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ക്രൈസ്തവസഭകള്‍ സംവിധാനമുണ്ടാക്കണം.

മുഴുവന്‍സമയ സഭാപ്രവര്‍ത്തനവും ഇഷ്ടം പോലെ ആഹാരം കഴിച്ചുള്ള ജീവിതവുമാകുമ്പോള്‍ ജൈവികപ്രശ്‌നങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. ഇതിനെ മറികടക്കാന്‍ കഴിയാതെ വരുമ്പോള്‍ ചില പ്രശ്‌നങ്ങളൊക്കെ തീര്‍ച്ചയായും ഉണ്ടാവുമല്ലോ. അവയൊക്കെ പരിഹരിക്കാന്‍ സഭ തന്നെ എന്തെങ്കിലും പരിഹാരം കണ്ടെത്തി നടപ്പാക്കേണ്ടതാണ്. ക്രിസ്തുവിന്റെ വഴിയാണോ സഭാനേതൃത്വം സ്വീകരിക്കുന്നതെന്ന് പരിശോധിക്കണമെന്നും യുവമോര്‍ച്ചാ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സി.കെ പത്മനാഭന്‍ പറഞ്ഞു.

content highlights: Bishop Franco Mulakkal, C.K.Padmanabhan, BJP, Yuvamorcha