ഉത്തരേന്ത്യൻ തന്ത്രങ്ങള്‍ കേരളത്തിൽ വിലപ്പോവില്ല; ബിജെപി നേതൃത്വത്തിനെതിരെ സി.കെ.പി


ശ്യാംകുമാർ / മാതൃഭൂമി ന്യൂസ്

സി.കെ.പദ്മനാഭൻ | മാതൃഭൂമി

കണ്ണൂര്‍: ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന ബി.ജെ.പി. നേതാവ് സി.കെ.പദ്മനാഭന്‍. ഉത്തരേന്ത്യയില്‍ പയറ്റിത്തെളിഞ്ഞ തന്ത്രങ്ങള്‍ കേരളത്തിലും നടപ്പാക്കാമെന്ന് ചിന്തിക്കുന്നത് മൗഢ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

തുടര്‍ഭരണം വേണമെന്നാണ് ജനങ്ങളുടെ വിധി വന്നിരിക്കുന്നത്. അതിനെ നാം സ്വീകരിക്കണം. തുടര്‍ഭരണം കേരളത്തില്‍ സംഭവിക്കാത്തതാണ്. പിണറായി വിജയന്റെ നിശ്ചയദാര്‍ഢ്യം, സമീപനത്തിലെ ഉറച്ചനിലപാടുകള്‍, ഇതെല്ലാം തന്നെ അംഗീകരിക്കുന്ന വലിയ വിഭാഗം ജനങ്ങള്‍ കേരളത്തിലുണ്ടെന്ന് ജനവിധിയില്‍ നിന്ന്‌ മനസ്സിലാക്കണം. പിണറായി വിജയന്‍ എന്ന വ്യക്തിക്ക് ലഭിച്ച അംഗീകാരമാണ് തുടര്‍ ഭരണം.

പല രംഗങ്ങളിലും കേരളം മാതൃകാ സംസ്ഥാനമാണ്. കേരളത്തിന്റെ നേട്ടങ്ങളെ പ്രചാരണത്തില്‍ ഇകഴ്ത്തി സംസാരിച്ചത് ജനം അംഗീകരിച്ചില്ല. എല്ലായ്‌പ്പോഴും വഞ്ചിക്കപ്പെടുന്ന വിഭാഗമാണ് താഴേത്തട്ടിലെ ബിജെപി പ്രവര്‍ത്തകര്‍. അവര്‍ ആത്മാര്‍ഥമായി പണിയെടുക്കും. എന്നാല്‍ അവരുടെ ആത്മാര്‍ഥതയെ തന്നെ മുറിവേല്‍പ്പിക്കുന്ന ഇടപെടലുകള്‍ ഇത്തവണ ഉണ്ടായി.

സംസ്ഥാന അധ്യക്ഷന്‍ രണ്ടുമണ്ഡലത്തില്‍ മത്സരിച്ച ചരിത്രം ഉണ്ടായിട്ടില്ല. ഒരു പരീക്ഷണം നടത്തിയതാണ്, പരാജയപ്പെട്ടു. കെ.സുരേന്ദ്രന്‍ രണ്ടുമണ്ഡലങ്ങളില്‍ മത്സരിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. ബിജെപി സംസ്ഥാന നേതൃത്വം തിരുത്താന്‍ തയ്യാറാവണം. ഇല്ലെങ്കില്‍ ബിജെപിക്ക് കേരളത്തില്‍ വളര്‍ച്ചയുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented