അരുൺ ചന്ദ്രബോസ്, പി.ടി. തോമസിന്റെ ചിത്രത്തിനു മുൻപിൽ വിതുമ്പലോടെ ഉമാ തോമസ്
കൊച്ചി: മാതൃഭൂമി ചീഫ് ന്യൂസ് ഫോട്ടോഗ്രാഫറായിരുന്ന സി.കെ. ജയകൃഷ്ണന്റെ പേരില്‍ സഹപ്രവര്‍ത്തകര്‍ നല്കുന്ന ന്യൂസ് ഫോട്ടോഗ്രാഫി അവാര്‍ഡ് ഇന്തോ - ഏഷ്യന്‍ ന്യൂസ് സര്‍വീസ് ഫോട്ടോഗ്രാഫര്‍ അരുണ്‍ ചന്ദ്രബോസിന്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ അട്ടിമറി ജയത്തിനുശേഷം തന്റെ ഭര്‍ത്താവും മുന്‍ തൃക്കാക്കര എം.എല്‍.എ.യുമായ പി.ടി. തോമസിന്റെ ചിത്രത്തിന് മുന്പില് വിതുമ്പലോടെ നില്ക്കുന്ന ഉമാ തോമസിന്റെ ചിത്രമാണ് അരുണിനെ അവാര്‍ഡിനര്‍ഹനാക്കിയത്.
മലയാള മനോരമ പാലക്കാട് യൂണിറ്റിലെ ന്യൂസ് ഫോട്ടോഗ്രാഫര്‍ സിബു ഭുവനേന്ദ്രൻ, ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ഇടുക്കി ഫോട്ടോഗ്രാഫര്‍ ഷിയാസ് ബഷീര്‍ എന്നിവര്‍ പ്രത്യേക പുരസ്കാരത്തിന് അര്‍ഹരായി.
.jpg?$p=246738b&&q=0.8)
ജനുവരി 26-ന് വൈകീട്ട് മൂന്നുമണിക്ക് തൃശ്ശൂരില്‍ റവന്യൂ മന്ത്രി കെ. രാജന് പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.
.jpg?$p=298ab5c&&q=0.8)
ഇന്ത്യന്‍ ഫുട്ബോള്‍ മുന്‍ താരം ഐ.എം. വിജയന് മുഖ്യാതിഥിയാകും.
.jpg?$p=aa62323&&q=0.8)
Content Highlights: ck jayakrishnan memorial news photography award to arun chandra bose
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..