തന്നെ തകര്‍ക്കാന്‍ ആസൂത്രിത ശ്രമം; ശബ്ദരേഖയ്ക്ക് പിന്നില്‍ വലിയ ഗൂഢാലോചനയെന്നും സി.കെ.ജാനു


പ്രസീത അഴീക്കോട്, സി.കെ.ജാനു | Photo: Screengrab from Mathrubhumi News| Mathrubhumi

വയനാട്: ജെ.ആര്‍.പി. ട്രഷറര്‍ പ്രസീത അഴീക്കോട് ഉയര്‍ത്തിയ പുതിയ ആരോപണങ്ങള്‍ നിഷേധിച്ച് സി.കെ.ജാനു. ആസൂത്രിതമായി തന്നെ തകര്‍ക്കുക എന്ന നീക്കത്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു ആരോപണം വരുന്നതെന്നും ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സി.കെ.ജാനു പറഞ്ഞു. പ്രസീത അഴീക്കോടിന്റെ പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു സി.കെ.ജാനു.

താന്‍ എവിടെയെങ്കിലും പോയി താമസിക്കുമ്പോള്‍ ഒരുപാട് ആളുകള്‍ കാണാന്‍ വരാറുണ്ടെന്നും ഫോണ്‍ വിളിച്ച് റൂം നമ്പര്‍ എന്ന് ചോദിക്കുമ്പോള്‍ പറയാറുണ്ടെന്നും സി.കെ. ജാനു പറഞ്ഞു. അങ്ങനെ ഒരു സംഭവം മാത്രണാണിതെന്നും ജാനു പറഞ്ഞു. ആസൂത്രിതമായി തന്നെ തകര്‍ക്കുക എന്ന നീക്കത്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു ആരോപണം വരുന്നത്. ഇതിന്റെ പുറകില്‍ ഗൂഢാലോചന നടന്നു. പാര്‍ട്ടിയില്‍ നിന്ന് തന്നെ പുറത്താക്കിയത് പോലുള്ള ഒരു ഗൂഢാലോചനയായാണ് തോന്നുന്നത്.

ഒരിക്കല്‍ ഉയര്‍ത്തിയ ആരോപണം അത് അതോടുകൂടി തീര്‍ന്നിട്ടില്ല. നിരന്തരമായി ആരോപണം ഉന്നയിക്കുന്നത് കൃത്യമായി പ്ലാന്‍ ചെയ്തത് പോലെയാണ് തോന്നുന്നത്. ഇതുമായി ബന്ധപ്പെട്ട് നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും തെളിവും രേഖകളും വരുമ്പോള്‍ നിലപാട് എടുക്കുമെന്നും സി.കെ. ജാനു കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം ഹൊറൈസണ്‍ ഹോട്ടലിലെ 503-ാം നമ്പര്‍ മുറിയില്‍ സുരേന്ദ്രനും പി.എ. ദിപിനും പണവുമായി എത്തി എന്ന് ആരോപിക്കുന്ന ഫോണ്‍ സംഭാഷണം പ്രസീത അഴീക്കോട് പുറത്തുവിട്ടിരുന്നു. ഹോട്ടലിലേക്ക് തലേദിവസം ജാനു വരുന്നത് വരെ സുരേന്ദ്രന്‍ തന്നെ വിളിച്ചുകൊണ്ടിരുന്നുവെന്നും നാലഞ്ചു പ്രാവശ്യം തന്നെ വിളിച്ചിട്ടുണ്ടെന്നും പ്രസീത പറഞ്ഞു.

സി.കെ. ജാനുവിന്റെ റൂം നമ്പര്‍ തിരക്കുകയും ഏത് സമയത്ത് കാണാന്‍ സാധിക്കുമെന്ന് ചോദിക്കുകയും ചെയ്തിരുന്നുവെന്നും പ്രസീത പറഞ്ഞു. സുരേന്ദ്രനും അദ്ദേഹത്തിന്റെ ഒപ്പമുള്ള ആളും മുറിയിലെത്തിയെന്നും രണ്ടുമിനിട്ട് ജാനുവുമായി സംസാരിക്കാനുണ്ടെന്ന് പറഞ്ഞതോടെ തങ്ങള്‍ പുറത്തിറങ്ങിയെന്നും ആ മുറിയില്‍വെച്ചാണ് സംസാരിച്ചതും പണം കൈമാറിയതെന്നും അവര്‍ മാതൃഭൂമി ന്യൂസിനോടു പറഞ്ഞു.

Content Highlights: C K Janu denies allegations of Praseetha Azhikode

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


swapna

2 min

'വീണാ വിജയന്റെ ബിസിനസ് ആവശ്യത്തിന് ഷാര്‍ജ ഭരണാധികാരിയെ തെറ്റിദ്ധരിപ്പിച്ച് ക്ലിഫ് ഹൗസിലെത്തിച്ചു'

Jun 29, 2022

Most Commented