'പാര്‍ട്ടിക്കാര്‍ക്ക് ബാങ്ക് നോക്കലാണോ പണി'; ആരോപണം നിഷേധിച്ച് CPM മുന്‍ ജില്ലാ സെക്രട്ടേറിയറ്റംഗം


തെറ്റ് ചെയ്തവര്‍ ജയിലില്‍ പോയിട്ടുണ്ടെന്നും സികെ ചന്ദ്രന്‍ പറഞ്ഞു. 

സികെ ചന്ദ്രൻ, കരുവന്നൂർ സഹകരണ ബാങ്ക്

തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ നിഷേധിച്ച് സിപിഎം തൃശ്ശൂര്‍ മുന്‍ ജില്ലാ സെക്രട്ടേറിയറ്റംഗം സികെ ചന്ദ്രന്‍. ബാങ്കിലെ തട്ടിപ്പ് സംബന്ധിച്ച ഒരു കാര്യവും അറിയില്ലായിരുന്നുവെന്നും തെറ്റ് ചെയ്തവര്‍ ജയിലില്‍ പോയിട്ടുണ്ടെന്നും സികെ ചന്ദ്രന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

ക്രമക്കേടില്‍ പാര്‍ട്ടി ജില്ലാ നേതൃത്വത്തിലുള്ളവര്‍ക്ക് പങ്കുണ്ടല്ലോയെന്ന ആരോപണം സംബന്ധിച്ച ചോദ്യത്തിന് പാര്‍ട്ടിക്കാര്‍ക്ക് ബാങ്ക് നോക്കലാണോ പണിയെന്നാണ് സികെ ചന്ദന്‍ മറുപടി പറഞ്ഞത്. തട്ടിപ്പില്‍ ജില്ലാ നേതൃത്വത്തിലെ ആര്‍ക്കും പങ്കില്ലെന്നും ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍മാരും പ്രസിഡന്റും സെക്രട്ടറിയും അടക്കമുള്ള ഭരണസമിതിയാണ് ബാങ്കിലെ കാര്യങ്ങള്‍ നോക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

തട്ടിപ്പ് സംബന്ധിച്ച കാര്യങ്ങള്‍ പുറത്തുവന്നപ്പോള്‍ പാര്‍ട്ടി നടപടി എടുത്തിട്ടുണ്ട്. കേസിലെ കാര്യങ്ങള്‍ നിയമം അനുസരിച്ച് പോകുമെന്നും കൂടുതലൊന്നും പറയാനില്ലെന്നും സികെ ചന്ദ്രന്‍ പറഞ്ഞു.

Content Highlights: ck chandran response in karuvannur bank scam

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


09:55

പവർ പാക്ക്ഡ് 'പാലാപ്പള്ളി'; കടുവയിലെത്തിയ കഥ പറഞ്ഞ് സോൾ ഓഫ് ഫോക്ക് ബാൻഡ് | Soul of Folk

Aug 14, 2022

Most Commented