മഞ്ചേശ്വരം: ലോറി ഡ്രൈവറില്‍ നിന്നും കൈക്കൂലി വാങ്ങിയതിന് പിടിയിലായ സിവില്‍ എക്‌സൈസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. കഴിഞ്ഞ ദിവസം മഞ്ചേശ്വരം എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയ്ക്കിടെയാണ്‌ സിവില്‍ എക്‌സൈസ് ഓഫീസര്‍ രഞ്ജിത്ത് ലോറി ഡ്രൈവറില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്.

വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കാസര്‍കോട് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ കെ.മുഹമ്മദ് റഷീദ് ഇയാളെ സസ്‌പെന്റ് ചെയ്ത് കൊണ്ട് ഉത്തരവിറക്കുകയായിരുന്നു.

ഇയാളോടൊപ്പം പരിശോധനാ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിട്ടുമുണ്ട്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍  ഇവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിംഗ് അറിയിച്ചു.