'കേരളം ഭരിക്കുന്ന പാര്‍ട്ടിയാ, ഞങ്ങള്‍ ജോലി കൊടുത്തോളാം'; വെല്ലുവിളിയുമായി സിഐടിയു


സിഐടിയു പ്രതിഷേധം

കൊച്ചി: വൈപ്പിന്‍ കുഴുപ്പിള്ളിയില്‍ ഗ്യാസ് ഏജന്‍സിക്കു മുന്നിലെ തൊഴിലാളി യൂണിയന്‍ അംഗങ്ങളുടെ സമരത്തിനിടെ ഏജന്‍സി ഉടമയായ വനിതയെ ആക്രമിച്ചെന്നു പരാതി. യൂണിയന്‍ പ്രവര്‍ത്തകര്‍ ഏജന്‍സി ഉടമകളോടു തട്ടിക്കയറുന്നതിന്റെ വിഡിയോ പുറത്തുവന്നു. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയാണു തങ്ങളുടേതെന്നും ഏജന്‍സി പൂട്ടി പോയാലും ജീവനക്കാര്‍ക്കു ജോലി കൊടുക്കുമെന്ന് സിഐടിയു പ്രവര്‍ത്തകര്‍ പറയുന്നതും വിഡിയോയിലുണ്ട്.

പട്ടിക വിഭാഗത്തില്‍പ്പെട്ട ഏജന്‍സി ഉടമയായ വനിതയെ ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയില്‍ മുനമ്പം പൊലീസ് കേസെടുത്തു. തൊഴിലാളികളുടെ സ്ഥിരനിയമനം ആവശ്യപ്പെട്ടുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഗ്യാസ് ഏജന്‍സി ഉടമ ഉമ സുധീറിനു മര്‍ദനമേറ്റെന്നാണ് പരാതി. വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് പരാതി നല്‍കിയിരിക്കുന്നത്.



ഉമയെ പിടിച്ചു തള്ളിയെന്നും ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ചെന്നും പരാതി ഉയര്‍ന്നെങ്കിലും കേസെടുക്കാന്‍ പൊലീസ് ആദ്യം തയാറായില്ലെന്ന് ആരോപണമുണ്ട്. എന്നാല്‍, സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ കേസെടുക്കുകയായിരുന്നു. അതേസമയം, സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും എന്നാല്‍ വീഡിയോയില്‍ പരാതിയില്‍ പറയുന്ന ആരോപണങ്ങള്‍ തെളിയിക്കുന്ന ദൃശ്യങ്ങള്‍ ഇല്ലെന്നും മുനമ്പം സിഐ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

ഇരുകൂട്ടരുടെയും വാക്കുതര്‍ക്കത്തില്‍ ഏര്‍പെടുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ''ചാകാനും കൊല്ലാനും അറിയാം'', ''പൂട്ടി പൊക്കോന്നേ.. കേരളം ഭരിക്കുന്ന പാര്‍ട്ടിയാ, ഞങ്ങള്‍ ജോലി കൊടുത്തോളാം..'' എന്നിങ്ങനെ സിഐടിയും നേതാക്കള്‍ പറയുന്നതും വിഡിയോയില്‍ കാണാം. പൊലീസ് സുരക്ഷ തേടി ഏജന്‍സി ഉടമകള്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.


Content Highlights: citu attack


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented