അനിൽകുമാറും കുടുംബവും പുതിയ വാഹനം വാങ്ങുന്നതിന്റെ ചിത്രം
കൊച്ചി: മിനി കൂപ്പർ വിവാദത്തിൽ പ്രതികരണവുമായി കൊച്ചിയിലെ സി ഐ ടി യു നേതാവ് പി.കെ അനിൽകുമാർ. അമ്പത് ലക്ഷം രൂപ വില വരുന്ന മിനികൂപ്പറാണ് പെട്രോളിയം ഗ്യാസ് ആൻഡ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി അനിൽകുമാർ വാങ്ങിയത്. കുടുംബത്തോടൊപ്പം ഷോറൂമിൽ നിന്നും വാഹനം സ്വന്തമാക്കുന്നതിന്റെ ദൃശ്യങ്ങളടക്കം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
അതേസമയം ഇന്ത്യൻ ഓയിൽ കോർപറേഷൻ ജീവനക്കാരിയായ ഭാര്യ വായ്പയെടുത്താണ് വാഹനം വാങ്ങിയതെന്നാണ് അനിൽകുമാറിന്റെ വിശദീകരണം.
തൊഴിലാളി സംഘടന തലപ്പത്ത് പ്രവർത്തിക്കുന്ന നേതാവ് ഇത്രയും വിലയുള്ള വാഹനം വാങ്ങിയതിനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. മിനി കൂപ്പർ വിവാദം പ്രതിപക്ഷ സംഘടനകളും ഏറ്റെടുത്തിരിക്കുകയാണ്.
ഭാര്യ 28 വർഷമായി ഇന്ത്യൻ ഓയിൽ കോർപറേഷൻ ജീവനക്കാരിയാണ്. അഞ്ച് വർഷം കൂടുമ്പോൾ വാഹനം മാറ്റിയെടുക്കാനുള്ള ഓപ്ഷൻ അവർക്കുണ്ട്. അതിന്റെ ഭാഗമായി അവർക്ക് ഏത് വാഹനം വേണമെങ്കിലും വാങ്ങാം. ബാങ്കുമായി ബന്ധപ്പെട്ട് സാലറി സർട്ടിഫിക്കറ്റും മറ്റ് രേഖകളുമെല്ലാം സമർപ്പിച്ചാണ് വാഹനം വാങ്ങിയിരിക്കുന്നത്. മകന് വാഹനത്തോട് ഭയങ്കര താത്പര്യമാണ്. മകന്റെ നിർബന്ധപ്രകാരമാണ് വാഹനം വാങ്ങിയതെന്നും അനിൽകുമാർ പറഞ്ഞു.
തന്നെ ആക്രമിക്കുകയാണെന്ന് സംഘടനക്ക് വ്യക്തമായി അറിയാമെന്നും സംഘടനാ തലത്തിൽ തന്നെ ആക്രമിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും അനിൽകുമാർ വ്യക്തമാക്കി.
കൊച്ചിയിൽ മുൻപ് ഗ്യാസ് ഏജൻസി ഉടമയായ വനിതയെ ആക്രമിച്ച സംഭവത്തിലും അനിൽകുമാർ വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. അന്ന് പാർട്ടിയാണ് അനിൽകുമാറിനായി സംരക്ഷണമൊരുക്കിയിരുന്നത്. സംഭവത്തിൽ സി പി എം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights: CITU leader in Kochi on the Mini Cooper controversy
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..