.jpg?$p=79c0b37&f=16x10&w=856&q=0.8)
മന്ത്രി കെ.കൃഷ്ണൻകുട്ടി, കെ.എസ്.ഇ.ബി ചെയർമാൻ ബി.അശോക്| ഫയൽ ഫോട്ടോ
തിരുവനന്തപുരം: വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിക്കും ചെയര്‍മാന്‍ ബി അശോകിനുമെതിരെ രൂക്ഷ പരിഹാസവുമായി സിഐടിയു.
വകുപ്പിനെ കുറിച്ച് അറിയാത്ത മന്ത്രി എന്തിന് ആ സ്ഥാനത്ത് ഇരിക്കുന്നു അറിയില്ലെങ്കില്‍ ഇട്ടിട്ട് പോകണമെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എസ് സുനില്‍കുമാര്‍ പറഞ്ഞു. കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷന്‍ വൈദ്യുതി ഭവന് മുന്നില്‍ നടത്തുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ യാത്ര ചെയ്യുന്നവരാണ് ഞങ്ങള്‍. കേരളത്തില്‍ ചിറ്റൂര്‍ ഒഴിച്ച് മറ്റ് എല്ലായിടത്തും കൊതുമ്പിന് കീഴെയാണ് കൊച്ചങ്ങ. എന്നാല്‍ അവിടെ മാത്രം കൊതുമ്പിന് മുകളിലാണോ കൊച്ചങ്ങ എന്ന് സംശയം ഞങ്ങള്‍ക്കുണ്ട്. വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി വകുപ്പ് ഏറ്റെടുത്ത ശേഷമാണ് ഈ കാഴ്ച കാണുന്നതെന്നായിരുന്നു സുനില്‍കുമാറിന്റെ പരിഹാസം.
ആരാണ് മന്ത്രി ആരാണ് ചെയര്‍മാന്‍. ചെയര്‍മാനെ സസ്‌പെന്‍ഡ് ചെയ്യാനുള്ള ആര്‍ജവം മന്ത്രി കാണിക്കണം. ബി അശോകിന് മീഡിയ മാനിയയാണ്. കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹിയായ ജാസ്മിന്‍ ബാനുവിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ചെയര്‍മാന്‍ നടത്തിയ പരാമര്‍ശം ശരിയാണോ തെറ്റാണോ എന്ന് പറയാനുള്ള ആര്‍ജവം മന്ത്രി കാണിക്കണം. ചെയര്‍മാന്‍ ചില സംഘടനകളുടെ താത്പര്യത്തിന് വേണ്ടി നിലകൊള്ളുന്ന അരസംഘിയാണെന്നും സുനില്‍കുമാര്‍ വിമര്‍ശിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..