Photo: Screengrab: Mathrubhumi News
കണ്ണൂർ: കണ്ണൂരിൽ ഗതാഗത മന്ത്രി ആന്റണി രാജു പങ്കെടുത്ത കെ.എസ്.ആർ.ടി.സി. ഡിപ്പോ യാർഡ് ഉദ്ഘാടനം പൂർണമായും ബഹിഷ്കരിച്ച് ഇടതുപക്ഷ തൊഴിലാളി യൂണിയനായ സി.ഐ.ടി.യു. യൂണിയനുകൾക്കെതിരെ മന്ത്രി നടത്തിയ പരാമർശങ്ങളിൽ പ്രതിഷേധിച്ചാണ് ബഹിഷ്കരണം. ഐ.എൻ.ടി.യു.സിയും ചടങ്ങ് ബഹിഷ്കരിച്ചു.
കെ.എസ്.ആർ.ടി.സി.യുടെ പ്രശ്നങ്ങൾക്കെല്ലാം കാരണം ട്രേഡ് യൂണിയനുകളാണ് എന്ന തരത്തിൽ മന്ത്രി പലതവണയായി പലയിടങ്ങളിൽ പ്രസ്താവ നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സി.ഐ.ടി.യു പരിപാടി ബഹിഷ്കരിച്ചത്.
കെ.എസ്.ആർ.ടി.സിയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നത് മാനേജ്മെന്റാണ്. ആ തീരുമാനങ്ങളൊക്കെ തെറ്റായത് കൊണ്ടാണ് കെ.എസ്.ആർ.ടി.സി തകർച്ചയിൽ നിന്ന് തകർച്ചയിലേക്ക് നീങ്ങുന്നത്. എന്നാൽ ഇതിന്റെ എല്ലാം ഉത്തരവാദിത്വം യൂണിയനുകളുടെ മേൽ കെട്ടിവെക്കുന്നു. അതുകൊണ്ടാണ് ബഹിഷ്കരണം എന്നാണ് യൂണിയനുകൾ വ്യക്തമാക്കുന്നത്.
അതേസമയം സുശീൽ ഖന്ന റിപ്പോർട്ട് നടപ്പിലാക്കും എന്നത് ഇടതുപക്ഷ സർക്കാരിന്റെ തീരുമാനമാണെന്നും അതിന് ആരെങ്കിലും തടസം നിന്നാൽ അത് അംഗീകരിക്കാനാകില്ലെന്നും ഗതാഗത മന്ത്രി പറഞ്ഞു.
സുശീൽ ഖന്ന റിപ്പോർട്ടിലെ പ്രധാന ആവശ്യമാണ് സിംഗിൾ ഡ്യൂട്ടി കൊണ്ടു വരിക എന്നത്. അങ്ങനെ വരുമ്പോൾ ഇന്നുള്ള രീതിയിൽ ചില മാറ്റങ്ങളുണ്ടാകും. ഇത് കെ.എസ്.ആർ.ടി.സിയുടെ വരുമാനം കൂട്ടാൻ സഹായിക്കും. ഇത് നടപ്പിലാക്കാനുള്ള കർശന നിർദേശം സർക്കാർ മാനേജ്മെന്റിന് നൽകിയിട്ടുണ്ടെന്ന് ഗതാഗത മന്ത്രി പരിപാടിക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
സുപ്രധാനമായ തീരുമാനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കുമ്പോൾ വീടിന്റെ അടുത്ത് നിന്ന് നടന്നു പോകാവുന്ന ദൂരത്ത് ജോലി ചെയ്തിരുന്ന ആളുകൾക്ക് ചില ബുദ്ധിമുട്ടുകളുണ്ടാകും. ഇത്തരത്തിൽ തീരുമാനങ്ങൾ നടപ്പിലാക്കുമ്പോൾ യാത്രക്കാർക്കോ, സർവീസുകൾക്കോ, ഡിപ്പോയിൽ ബസ് ഓപ്പറേറ്റ് ചെയ്യുന്നതിനോ, പൊതുജനങ്ങൾക്കൊ ഒരു നഷ്ടവുമില്ല. ചില ഉദ്യോഗസ്ഥർക്ക് മാത്രമാണ് ഇതുമൂലം അസൗകര്യമുണ്ടാകുന്നത്. അസ്വസ്ഥതകൾ, അടിസ്ഥാനരഹിതമായ ആരോപണങ്ങൾ, കാര്യങ്ങൾ മനസ്സിലാക്കുന്നതിലുണ്ടാകുന്ന ധാരണപിശകുകൾ ഒക്കെ മാറ്റിയെടുത്ത് കെ.എസ്.ആർ.ടി.സിയെ മെച്ചപ്പെട്ട അവസ്ഥയിൽ എത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം ജീവനക്കാർക്ക് എപ്പോൾ ശമ്പളം നൽകും എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. ഇരുപത് കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും അത് ഡീസല്‍ വാങ്ങാനും മറ്റും ഉപയോഗിക്കും എന്നാണ് മന്ത്രി പറഞ്ഞത്.
Content Highlights: CITU Boycott minister antony raju program


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..