മന്ത്രി ആന്റണി രാജു| Photo: Mathrubhumi
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ പ്രതിസന്ധി പരിഹരിക്കാൻ ഗതാഗതമന്ത്രി ആന്റണി രാജുവിന് ഉത്തരവാദിത്വമുണ്ടെന്നും ശമ്പള വിഷയത്തിൽ ജീവനക്കാർ നടത്തിയ സമരത്തെ തള്ളിപ്പറഞ്ഞ മന്ത്രിയുടെ പ്രസ്താവന തൊഴിലാളി വിരുദ്ധമാണെന്നും സിഐടിയും. സിഐടിയു ജനറൽ കൗൺസിലിലാണ് മന്ത്രി ആന്റണി രാജുവിനെതിരെ രൂക്ഷവിമർശനം ഉയർന്നത്.
കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം നൽകുന്നതുമായി ബന്ധപ്പെട്ട് സർക്കാരിനോ മന്ത്രിക്കോ ഉത്തരവാദിത്വമില്ല, ഉത്തരവാദിത്വം പൂർണ്ണമായും കെ.എസ്.ആർ.ടി.സി മാനേജ്മെന്റിനാണ് എന്നായിരുന്നു മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവന. എന്നാൽ സി.ഐ.ടി.യു പറയുന്നത് കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം നൽകുന്നതിൽ പൂർണ്ണമായും ഉത്തരവാദിത്വം സർക്കാരിനും ഗതാഗത മന്ത്രിക്കുമുണ്ടെന്നാണ്.
മന്ത്രി നടത്തുന്ന പ്രസ്താവനകൾ വളരെ നിരുത്തരവാദിത്തപരമാണ് എന്നാണ് സിഐടിയു ജനറൽ കൗൺസിലിൽ ഉയർന്ന പൊതുവികാരം. എങ്ങനെ പണിമുടക്കണമെന്ന് മന്ത്രി തങ്ങളെ പഠിപ്പിക്കേണ്ട എന്ന രീതിയിലുള്ള അഭിപ്രായം അടക്കം ജനറൽ കൗൺസിൽ യോഗത്തിൽ ഉയർന്നു.
Content Highlights: CITU against transport minister antony raju about salary issue


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..