കൊച്ചി: മൊഴി കൊടുക്കാനെത്തിയ സർക്കിൾ ഇൻസ്പെക്ടറെ  ഹൈക്കോടതി വളപ്പിൽ വെച്ച് അഭിഭാഷകർ മർദിച്ചതായി പരാതി. കാസർക്കോട് ബേക്കൽ സിഐ ലൈസാദ് മുഹമ്മദിന്റെ പരാതിയിൽ എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തു.

തിങ്കളാഴ്ച രാവിലെ ഒരു കേസിൽ മൊഴി കൊടുക്കാനായി ഹൈക്കോടതിയിൽ എത്തിയ തന്നെ അഭിഭാഷകർ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നെന്നാണ് ലൈസാദിന്റെ പരാതിയിൽ പറയുന്നത്. മർദ്ദനത്തിൽ പരിക്കേറ്റ ഇദ്ദേഹം എറണാകുളത്തെ ആശുപത്രിയിൽ ചികിത്സ തേടി.

ഒരു അഭിഭാഷകനുമായുള്ള മുൻ വൈരാഗ്യമാണ് മർദനത്തിൽ കലാശിച്ചതെന്നാണ് വിവരമെന്ന് സെൻട്രൽ സ്റ്റേഷൻ സിഐ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥന്റെ ഡ്യൂട്ടി തടപ്പെടുത്തൽ, സംഘം ചേർന്ന് ആക്രമിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കണ്ടാലറിയാവുന്ന പത്തോളം  പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

Content Highlights: CI attacked Kerala High Court