പള്ളി ഭൂമിക്കേസ്:ഹൈക്കോടതിയുടെ തുടര്‍നടപടികളില്‍ പരാതിയുണ്ടെങ്കില്‍ ഹര്‍ജി നല്‍കണമെന്ന് സുപ്രീംകോടതി


ബി. ബാലഗോപാല്‍ / മാതൃഭൂമി ന്യൂസ് 

സഭാ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയോട് വിചാരണ നേരിടണമെന്ന് നിര്‍ദേശിച്ച ഉത്തരവിലാണ് പള്ളികളുടെ ഭൂമിയും ആസ്തിയും വില്‍ക്കാന്‍ ബിഷപ്പുമാര്‍ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി വിധിച്ചത്

Photo: Mathrubhumi

ന്യൂഡല്‍ഹി: പള്ളികളുടെ ഭൂമിയും ആസ്തിയും വില്‍ക്കാന്‍ ബിഷപ്പുമാര്‍ക്ക് അധികാരമില്ലെന്ന ഉത്തരവില്‍ ഹൈക്കോടതി സ്വീകരിക്കുന്ന തുടര്‍ നടപടികളില്‍ പരാതി ഉണ്ടെങ്കില്‍ അത് കോടതിയില്‍ ചോദ്യം ചെയ്യാവുന്നതാണെന്ന് സുപ്രീംകോടതി. അതിനായി പ്രത്യേക ഹര്‍ജി നല്‍കണമെന്നും ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. സീനിയര്‍ അഭിഭാഷകരുടെ അസൗകര്യം കണക്കിലെടുത്ത് സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി ഡിസംബറിലേക്ക് മാറ്റി.

സഭാ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയോട് വിചാരണ നേരിടണമെന്ന് നിര്‍ദേശിച്ച ഉത്തരവിലാണ് പള്ളികളുടെ ഭൂമിയും ആസ്തിയും വില്‍ക്കാന്‍ ബിഷപ്പുമാര്‍ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി വിധിച്ചത്. പള്ളി ഭൂമികള്‍ പൊതുട്രസ്റ്റിന്റെ ഭാഗമായി വരുമെന്നും സിവില്‍ നടപടി ചട്ടത്തിലെ 92-ാം വകുപ്പ് ബാധകം ആയിരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. വിധി പറഞ്ഞ ജഡ്ജി റോസ്റ്റര്‍ മാറിയിട്ടും തുടര്‍നടപടികള്‍ സ്വീകരിക്കുന്നുവെന്ന് സിറോ മലങ്കരസഭയുടെ ബത്തേരി രൂപതയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഹൈക്കോടതി വിധി തങ്ങള്‍ സ്റ്റേ ചെയ്തിട്ടില്ലെന്നും, അതിനാല്‍ ഹൈക്കോടതിയുടെ തുടര്‍നടപടികള്‍ക്കെതിരെ പരാതിയുണ്ടെങ്കില്‍ അവ നിയമപരമായി ചോദ്യം ചെയ്യാമെന്നും ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, സുധാന്‍ഷു ദുലിയ എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.



സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി നല്‍കിയ ഹര്‍ജി ഉള്‍പ്പെടെയാണ് ഡിസംബര്‍ അഞ്ചിന് ആരംഭിക്കുന്ന ആഴ്ചയില്‍ പരിഗണിക്കാനായി സുപ്രീംകോടതി മാറ്റിയത്. ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരാകുന്ന സീനിയര്‍ അഭിഭാഷകരായ കപില്‍ സിബല്‍, സിദ്ധാര്‍ഥ് ലൂതറ എന്നിവരുടെ അസൗകര്യം കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ തീരുമാനം. ഇരുവരും ഇന്ന് ഭരണഘടന ബെഞ്ചിന് മുമ്പാകെ ഹാജരാകുന്നതിനാലാണ് കോടതി ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്. ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഭിഭാഷകന്‍ റോമി ചാക്കോയും ഇന്ന് സുപ്രീംകോടതിയില്‍ ഹാജരായി.

കേസില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാന്റിംഗ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറും, എതിര്‍ കക്ഷികള്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയന്ത് മുത്തുരാജ്, അഭിഭാഷകരായ പി.എസ്. സുധീര്‍, രാകേന്ദ് ബസന്ത് എന്നിവര്‍ ഹാജരായി.

Content Highlights: church land-sale case court posts hearing to december


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented