പതിനാറ് കോടി അടിച്ച ഭാഗ്യവാൻ എവിടെ? ആകാംക്ഷയോടെ പാലക്കാട്


ക്രിസ്മസ്-പുതുവത്സര ബമ്പർ ലോട്ടറിയുടെ ഒന്നാംസമ്മാനാർഹമായ ടിക്കറ്റ് വിറ്റുപോയ പാലക്കാട് കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിനടുത്തുള്ള ശ്രീമൂകാംബിക ലോട്ടറി ഏജൻസിയിൽ, സമ്മാനാർഹമായ ടിക്കറ്റിന്റെ നന്പറും സമ്മാനത്തുകയും എഴുതി പ്രദർശിപ്പിച്ചിരിക്കുന്നു. സന്തോഷസൂചകമായി ജീവനക്കാർ ഉപഭോക്താക്കൾക്കു മധുരം വിതരണം നടത്തുന്നതും കാണാം

പാലക്കാട്: സംസ്ഥാന ലോട്ടറിവകുപ്പിന്റെ ക്രിസ്മസ്-പുതുവത്സര ബമ്പർ നറുക്കെടുത്തപ്പോൾ പാലക്കാട് ജില്ല ആകാംക്ഷയുടെ മുൾമുനയിൽ. ഏറ്റവും കൂടുതൽ ലോട്ടറിടിക്കറ്റുകൾ വിറ്റഴിക്കുന്ന പാലക്കാട്ടു വിറ്റ ടിക്കറ്റിനാണ് ഇക്കുറി ഒന്നാംസമ്മാനമടിച്ചത്. ‘XD236433’ ടിക്കറ്റിന് 16 കോടി രൂപ. താമരശ്ശേരി ലോട്ടറി സബ് ഓഫീസിൽനിന്ന് 16-ന് വാങ്ങി, പാലക്കാട് കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിനടുത്തുള്ള കടയിൽ വിറ്റ ടിക്കറ്റാണിത്.

സമ്മാനാർഹനെ വ്യാഴാഴ്ച രാത്രിയും കണ്ടെത്താനാവാത്തത് ആകാംക്ഷ കൂട്ടി. പാലക്കാട് ശ്രീമൂകാംബിക ലോട്ടറി ഏജൻസി ഉടമ മധുസൂദനനാണ് ലോട്ടറി വിൽപ്പന നടത്തിയത്.തമിഴ്നാട്ടിൽനിന്നടക്കമുള്ള യാത്രക്കാർ കെ.എസ്.ആർ.ടി.സി. ബസ്‌സ്റ്റാൻഡിലെത്തും. അതിനാൽ ആരാണ് കടയിൽനിന്ന് ടിക്കറ്റെടുത്തതെന്ന് അറിയില്ലെന്നും ആരും അവകാശവാദവുമായി എത്തിയിട്ടില്ലെന്നും മധുസൂദനൻ പറഞ്ഞു.

ശബരിമല സീസൺകൂടിയായിരുന്നു ഇത്തവണ. ഒട്ടേറെ ഇതരസംസ്ഥാനക്കാരും വന്നിറങ്ങി മറ്റുബസുകളിൽ യാത്രചെയ്യുന്ന ഇടമാണ് ബസ്‌സ്റ്റാൻഡ്. ഇത്തരത്തിലാരെങ്കിലുമാണോ ടിക്കറ്റ് എടുത്തതെന്നു വ്യക്തതയില്ല. താമരശ്ശേരിയിൽനിന്ന് സ്ഥിരമായി ബമ്പർ ടിക്കറ്റുകൾമാത്രം വാങ്ങാറുള്ള മധുസൂദനൻ 31,000 ക്രിസ്മസ്-പുതുവത്സര ബമ്പർ ടിക്കറ്റുകളാണ് ഇത്തവണയെടുത്തത്.

Content Highlights: Christmas New year bumper from Palakkad lucky winner yet to be found


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023

Most Commented