സാഹിത്യകാരൻ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി അന്തരിച്ചു


ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി

ഗുരുവായൂര്‍: ഭക്തിഗാനങ്ങള്‍കൊണ്ട് ആസ്വാദകലോകത്തെ തഴുകിയ എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി (86) അന്തരിച്ചു. ഞായറാഴ്ച രാത്രി പത്തേമുക്കാലോടെ തൃശ്ശൂര്‍ അമല ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെനാളായി ചികിത്സയിലായിരുന്നു. ഗുരുവായൂര്‍, ചൊവ്വല്ലൂര്‍ ക്ഷേത്രങ്ങളിലെ പാരമ്പര്യ കഴകപ്രവൃത്തിയുള്ള ഗുരുവായൂര്‍ ചൊവ്വല്ലൂര്‍ വാരിയത്ത് കുടുംബാംഗമാണ്.

ഗാനരചയിതാവ്, തിരക്കഥാകൃത്ത്, നടന്‍, ഹാസസാഹിത്യകാരന്‍, നാടകകൃത്ത്, കലാനിരൂപകന്‍ എന്നിങ്ങനെ സാഹിത്യലോകത്ത് തന്റേതായ വ്യക്തിമുദ്രചാര്‍ത്തിയ പ്രതിഭയായിരുന്നു ചൊവ്വല്ലൂര്‍. 1936-ല്‍ കൊടുങ്ങല്ലൂര്‍ കാവില്‍ വാരിയത്ത് ശങ്കുണ്ണിവാര്യരുടെയും ചൊവ്വല്ലൂര്‍ വാരിയത്ത് പാറുക്കുട്ടി വാരസ്യാരുടെയും മകനായി ജനിച്ചു. ഭാര്യ: തൃശ്ശിലേരി വാരിയത്ത് സരസ്വതി. മക്കള്‍: ഉഷ, ഉണ്ണികൃഷ്ണന്‍ (ഇരുവരും ലണ്ടന്‍).

മരുമക്കള്‍: പരേതനായ സുരേഷ് ചെറുശ്ശേരി, ഗീത (ലണ്ടന്‍). സംസ്‌കാരം തിങ്കളാഴ്ച വൈകീട്ട് വീട്ടുവളപ്പില്‍.

'ഒരുനേരമെങ്കിലും കാണാതെവയ്യെന്റെ...', 'ഒരുവട്ടം തൊഴുതുമടങ്ങുമ്പോള്‍ തോന്നും...', 'ഗുരുവായൂരോമനക്കണ്ണനാമുണ്ണിക്ക്...' തുടങ്ങിയ ഗുരുവായൂരപ്പഭക്തിഗാനങ്ങളും 'ഉദിച്ചുയര്‍ന്നൂ മാമലമേലേ...', 'ആനയിറങ്ങും മാമലയില്‍...' തുടങ്ങിയ അയ്യപ്പഭക്തിഗാനങ്ങളുമടക്കം 3500-ല്‍ ഏറെ പാട്ടുകളെഴുതി.

പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയുടെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയ 'നവജീവന്‍' ദിനപത്രത്തിലൂടെയാണ് പത്രപ്രവര്‍ത്തനത്തിന് തുടക്കമിട്ടത്. പിന്നീട് കോഴിക്കോട് ആകാശവാണിയില്‍ ഉറൂബിന്റെ കീഴില്‍ സ്റ്റാഫ് ആര്‍ട്ടിസ്റ്റായി. 1966-ല്‍ മലയാള മനോരമയില്‍ ചേര്‍ന്ന അദ്ദേഹം അസിസ്റ്റന്റ് എഡിറ്ററായി വിരമിച്ചു. കേരള കലാമണ്ഡലം വൈസ് ചെയര്‍മാന്‍, സാഹിത്യ - സംഗീത അക്കാദമികളില്‍ അംഗം, ഗുരുവായൂര്‍ ദേവസ്വം ഭക്തപ്രിയ പത്രാധിപസമിതിയംഗം എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

കവിത, നോവല്‍, ചെറുകഥ, വിവര്‍ത്തനം, നര്‍മലേഖനം എന്നീ വിഭാഗങ്ങളിലായി മുപ്പതോളം ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സാഹിത്യ അക്കാദമി പുരസ്‌കാരം, കേരള കലാമണ്ഡലത്തിന്റെ മുകുന്ദരാജ സ്മൃതി പുരസ്‌കാരം, ഗുരുവായൂര്‍ ദേവസ്വത്തിന്റെ ജ്ഞാനപ്പാന പുരസ്‌കാരം, കോഴിക്കോട് തളി രേവതി പട്ടത്താനം പുരസ്‌കാരം തുടങ്ങി നിരവധി ബഹുമതികള്‍ക്ക് അര്‍ഹനായി.

മധു സംവിധാനം ചെയ്ത 'പ്രഭാതസന്ധ്യ' എന്ന സിനിമയ്ക്കാണ് ആദ്യം തിരക്കഥയെഴുതിയത്. സംവിധായകന്‍ ഹരിഹരന്റെ 'സര്‍ഗം' സിനിമയ്ക്ക് സംഭാഷണമെഴുതി. 'തുലാവര്‍ഷം' എന്ന സിനിമയ്ക്കുവേണ്ടി സലീല്‍ ചൗധരി ഈണമിട്ട 'സ്വപ്നാടനം ഞാന്‍ തുടരുന്നു...' എന്നത് ചൊവ്വല്ലൂരിന്റെ ഹിറ്റ് ഗാനങ്ങളില്‍ ഒന്നാണ്.

Content Highlights: Chowalloor Krishnankutty passes away

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


uddhav thackery

1 min

ത്രിവർണപതാക ഉയർത്തിയതുകൊണ്ട് മാത്രം രാജ്യസ്നേഹിയാകില്ല, ഹൃദയത്തിലും വേണം- ഉദ്ദവ് താക്കറെ

Aug 13, 2022

Most Commented