കൊല്ലം: ചിതറയിലെ ബഷീറിന്റെ കൊലപാതകത്തിനു കാരണം വ്യക്തിപരവും രാഷ്ട്രീയപരവുമായ വൈരാഗ്യമെന്ന് എഫ് ഐ ആര്‍. പ്രതി ഷാജഹാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും ബഷീര്‍ സി പി എം പ്രവര്‍ത്തകനാണെന്നും എഫ് ഐ ആറില്‍ പരാമര്‍ശിക്കുന്നു. 

വൈരാഗ്യത്തിന്റെ അടിസ്ഥാനത്തില്‍ ബഷീറിനെ കൊല്ലണമെന്ന ലക്ഷ്യത്തോടെ വീട്ടിലെത്തുകയും കുളിച്ചുകൊണ്ടു നില്‍ക്കുകയായിരുന്ന ബഷീറിനെ ഷാജഹാന്‍ പലതവണ കുത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പരിക്ക് ഗുരുതരമായതിനാലാണ് മരണം സംഭവിച്ചതെന്ന്  ഡോക്ടര്‍മാര്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും എഫ് ഐ ആറില്‍ പറയുന്നുണ്ട്. 

ബഷീറിന്റെ സഹോദരന്റെ മൊഴിയും എഫ് ഐ ആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വ്യക്തിപരമായ വിരോധം മൂലമാണ് കൊലപാതകം നടന്നെന്ന റിമാന്‍ഡ് റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു.

content highlights: chithara murder fir