യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം | Photo: Facebook
തിരുവനന്തപുരം: രണ്ടാംപിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം യുവജന കമ്മിഷനായി ചെലവഴിച്ചത് 1.14 കോടി രൂപയെന്ന് മന്ത്രി സജി ചെറിയാൻ. ജീവനക്കാരുടെ ശമ്പളവും അംഗങ്ങളുടെ ഓണറേറിയവുമായി ഒരുകോടി രൂപയും ഓഫീസ് ചെലവുകൾക്ക് 14.27 ലക്ഷം രൂപയുമാണ് ചെലവായത്.
കമ്മിഷൻ അധ്യക്ഷയ്ക്കും ഓഫീസ് ആവശ്യത്തിനും എടുത്ത കാറുകൾക്ക് വാടകയായി 2021-22ൽ 22.66 ലക്ഷം രൂപ നൽകി. രണ്ട് ടേമിലായി ആറു വർഷമായി കമ്മിഷൻ അധ്യക്ഷസ്ഥാനത്ത് തുടരുന്ന ചിന്ത ജെറോം ശമ്പളമായി 67.37 ലക്ഷം രൂപ കൈപ്പറ്റി. സിറ്റിങ് ഫീസായി 52,000 രൂപയും യാത്രാ അലവൻസായി 1.26 ലക്ഷം രൂപയും ന്യൂസ് പേപ്പർ അലവൻസായി 21,990 രൂപയും നൽകി. ഔദ്യോഗിക വാഹനം അപകടത്തിൽപ്പെട്ടതിനെത്തുടർന്ന് കരാർ വാഹനമാണ് ഉപയോഗിക്കുന്നത്.
എന്‍. ഷംസുദീന്‍, സജീവ് ജോസഫ്, പി. അബ്ദുള്‍ ഹമീദ്, ഷാഫി പറമ്പില്‍ എന്നിവര്‍ക്കാണ് മന്ത്രി മറുപടി നല്‍കിയത്.
Content Highlights: chintha jerome youth commission total spend in 2nd pinarayi govt term
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..