ചിന്ത ജെറോം ലളിത ചങ്ങമ്പുഴയെ വീട്ടിലെത്തി സന്ദർശിച്ചപ്പോൾ Photo | facebook.com/chinthajerome.in
തിരുവനന്തപുരം: പി.എച്ച്.ഡി. ഗവേഷണപ്രബന്ധവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ചങ്ങമ്പുഴയുടെ ഇളയ മകള്‍ ലളിത ചങ്ങമ്പുഴയെ വീട്ടിലെത്തി കണ്ട് സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്താ ജെറോം. ഹൃദയം നിറഞ്ഞ വാത്സല്യത്തോടുകൂടിയാണ് ലളിതാമ്മ സ്വീകരിച്ചതെന്ന് ചിന്ത ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
അമ്മയ്ക്കും കമ്മിഷന്‍ അംഗങ്ങളായ ഡോ. പ്രിന്‍സി കുര്യാക്കോസിനും റെനീഷ് മാത്യുവിനുമൊപ്പമാണ് ലളിതയെ സന്ദര്‍ശിച്ചത്. മണിക്കൂറുകള്‍ വീട്ടില്‍ ചെലവഴിച്ചെന്നും എറണാകുളത്ത് വരുമ്പോഴെല്ലാം വീട്ടിൽ എത്തണമെന്ന സ്നേഹനിർഭരമായ വാക്കുക്കൾ പറഞ്ഞാണ് അമ്മ യാത്രയയച്ചതെന്നും ചിന്ത ഫേയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
ചങ്ങമ്പുഴയുടെ പ്രശസ്ത കൃതി 'വാഴക്കുല'യുടെ രചയിതാവ് വൈലോപ്പിള്ളിയാണെന്ന് ചിന്തയുടെ പിഎച്ച്.ഡി. ഗവേഷണപ്രബന്ധത്തില്‍ തെറ്റായി ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു. പിന്നാലെ ചിന്ത ജെറോമിന്റെ പ്രബന്ധം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലളിത ചങ്ങമ്പുഴയും രംഗത്തെത്തി.
തെറ്റുതിരുത്തി പുതിയ പ്രബന്ധം സമര്‍പ്പിക്കട്ടെയെന്നും ലളിത പ്രതികരിച്ചിരുന്നു. പൊറുക്കാനാവാത്ത പിഴവാണ് ഗൈഡിന് സംഭവിച്ചത്. സാധാരണക്കാര്‍ക്ക് തെറ്റുപറ്റുന്നതുപോലെയല്ല ഇത്. ഗൈഡും ഡോക്ടറേറ്റ് നല്‍കിയവരുമെല്ലാം ഒരേ പോലെ കുറ്റക്കാരാണെന്നും അവർ പ്രതികരിച്ചിരുന്നു. വിവാദമുണ്ടായതിനു ശേഷം ചിന്തയുടെ ഭാഗത്തുനിന്ന് ആരും ബന്ധപ്പെട്ടിട്ടില്ലെന്ന് ലളിത പറഞ്ഞിരുന്നു.
Content Highlights: chintha jerome visited lalitha changampuzha in her house
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..