ചിന്തയുടെ പ്രബന്ധത്തിനെതിരെ കോപ്പിയടി ആരോപണവും; 'തെറ്റും അതേപടി കോപ്പിയടിച്ചു'


ബോധി കോമണ്‍സില്‍ 2010-ല്‍ ബ്രഹ്‌മപ്രകാശ് എന്നയാളുടെപേരില്‍ പ്രസിദ്ധീകരിച്ചതാണ് ലേഖനം. ഇതിലും വാഴക്കുലയുടെ രചയിതാവ് വൈലോപ്പിള്ളിയാണെന്ന് തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ട്. 'വൈലോപ്പിള്ളി' എന്നതിനുപകരം ചിന്ത എഴുതിയതുപോലെ 'വൈലോപ്പള്ളി' എന്ന തെറ്റും അതിലുണ്ട്.

ചിന്ത ജെറോം | Photo - Mathrubhumi archives

തിരുവനന്തപുരം: യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ട് കോപ്പിയടി വിവാദവും. 'ബോധി കോമണ്‍സ്' എന്ന പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് ലേഖനത്തിലെ പരാമര്‍ശവും ആശയവുമാണ് ചിന്ത പ്രബന്ധത്തില്‍ എഴുതിച്ചേര്‍ത്തതെന്നാണ് വെളിപ്പെടുത്തല്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ കമ്മിറ്റി തിങ്കളാഴ്ച കേരള സര്‍വകലാശാലാ അധികൃതര്‍ക്കു പരാതി നല്‍കും. പ്രബന്ധത്തില്‍ 'വാഴക്കുല'യുടെ രചയിതാവ് ചങ്ങമ്പുഴയെന്നതിനുപകരം വൈലോപ്പിള്ളിയാണെന്ന് തെറ്റായി ചേര്‍ത്തത് വിവാദമായിരുന്നു.

ബോധി കോമണ്‍സില്‍ 2010-ല്‍ ബ്രഹ്‌മപ്രകാശ് എന്നയാളുടെപേരില്‍ പ്രസിദ്ധീകരിച്ചതാണ് ലേഖനം. ഇതിലും വാഴക്കുലയുടെ രചയിതാവ് വൈലോപ്പിള്ളിയാണെന്ന് തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ട്. 'വൈലോപ്പിള്ളി' എന്നതിനുപകരം ചിന്ത എഴുതിയതുപോലെ 'വൈലോപ്പള്ളി' എന്ന തെറ്റും അതിലുണ്ട്.

ഇതിനുപുറമെ, ചിന്തയുടെ പ്രബന്ധത്തിലുള്ളതുപോലെ പ്രിയദര്‍ശന്റെയും രഞ്ജിത്തിന്റെയും സിനിമകളിലെ ജാതി, വര്‍ഗ പ്രശ്‌നങ്ങള്‍ ബോധി കോമണ്‍സിലെ ലേഖനവും ചര്‍ച്ചചെയ്യുന്നു.

ഈ ഭാഗത്തുതന്നെയാണ് 'വാഴക്കുല' എന്ന കൃതിയെക്കുറിച്ചുള്ള പരാമര്‍ശം. 'ആര്യന്‍' എന്ന സിനിമയിലെ സംഭാഷണം സൂചിപ്പിക്കുന്ന ഭാഗത്താണ് വാഴക്കുലയുടെ രചയിതാവ് വൈലോപ്പിള്ളിയാണെന്ന് എഴുതിയിട്ടുള്ളത്. ഇംഗ്ലീഷ് ലേഖനത്തിലെ പരാമര്‍ശങ്ങളും പിഴവുകളും ചിന്തയുടെ പ്രബന്ധത്തിലും ആവര്‍ത്തിക്കപ്പെട്ടു. വൈലോപ്പിള്ളിയുടെ പേരെഴുതിയതിലെ അക്ഷരത്തെറ്റും കോപ്പിയടിക്കപ്പെട്ടു.

'നവലിബറല്‍ കാലഘട്ടത്തിലെ മലയാള വാണിജ്യസിനിമകളുടെ പ്രത്യയശാസ്ത്ര അടിത്തറ' എന്ന വിഷയത്തിലാണ് ചിന്തയുടെ ഗവേഷണബിരുദം.

Content Highlights: Chintha Jerome PhD thesis vazhakkula plagiarism

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


Rahul Gandhi Kapil Sibal

1 min

വിധി വിചിത്രം; രാഹുല്‍ അയോഗ്യനായിക്കഴിഞ്ഞെന്ന് കപില്‍ സിബല്‍

Mar 24, 2023


ravisankar prasad and rahul gandhi

1 min

മറ്റുള്ളവരെ അധിക്ഷേപിക്കാൻ രാഹുലിന് പൂര്‍ണസ്വാതന്ത്ര്യം വേണമെന്നാണോ?; കോൺഗ്രസിനെ വിമർശിച്ച് ബിജെപി

Mar 23, 2023

Most Commented