ചിന്ത ജെറോം | Photo - Mathrubhumi archives
തിരുവനന്തപുരം: യുവജന കമ്മീഷന് അധ്യക്ഷ ചിന്താ ജെറോമിനെതിരെ ലോകായുക്തയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പരാതി. നിക്ഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ട ഒരു ജുഡീഷ്യല്‍ കമ്മീഷന്റെ തലപ്പത്തിരുന്ന് ചിന്താ ജെറോം രാഷ്ട്രീയം കളിക്കുന്നുവെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനു ചുള്ളിയിലാണ് പരാതി നല്‍കിയത്.
ജുഡീഷ്യല്‍ പദവിയിലിരിക്കുന്ന ചിന്ത പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. ലോകായുക്ത തിങ്കളാഴ്ച പരാതി പരിഗണിച്ചേക്കും.
കമ്മീഷന്റെ പത്താം വകുപ്പ് അനുസരിച്ച് വിപുലമായ സിവില്‍ ചുമതലകളും അധികാരങ്ങളുമാണ് യുവജന കമ്മീഷന് സര്‍ക്കാര്‍ നിശ്ചയിച്ചു നല്‍കിയിട്ടുള്ളത്. 9-ാംവകുപ്പ് പ്രകാരമുള്ള അതിന്റെ ചുമതലകള്‍ നിര്വ്വഹിക്കുമ്പോള് 1908-ലെ സിവില്‍ നടപടി നിയമസംഹിത(1908ലെ 5-ാം കേന്ദ്ര ആക്ട് )പ്രകാരം ഒരു വ്യവഹാരം വിചാരണ ചെയ്യുന്ന ഒരു സിവില്‍ കോടതിക്കുള്ള എല്ലാ അധികാരങ്ങളും കമ്മീഷന് ഉണ്ട്. പരാതിയിന്മേല് ആളെ വിളിച്ചു വരുത്തുന്നതിനും,ഹാജരാകല്‍ ഉറപ്പു വരുത്തുന്നതിനും, സത്യപ്രസ്താവനയിന്മേല്വിസ്തരിക്കുന്നതിനും,രേഖകള്‍ കണ്ടെടുക്കുവാനും, ഹാജരാക്കുവാന്‍ ആവശ്യപ്പെടുന്നതിനും, തെളിവ് സ്വീകരിക്കുന്നതിനും, ഏതെങ്കിലും കോടതിയില്‍ നിന്നോ,ഏതെങ്കിലും പൊതുരേഖയോ അതിന്റെ പകര്‍പ്പോ ആവശ്യപ്പെടുന്നതിനും, സാക്ഷികളെ വിസ്തരിക്കുന്നതിനും ഒക്കെയുള്ള അധികാരം കമ്മീഷനുണ്ട്. ഈ അധികാരമൊക്കെയുള്ളപ്പോഴാണ് രാഷ്ട്രീയ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നതെന്നാണ് പരാതിയിലെ ആക്ഷേപം.
Content Highlights: chintha jerome must be disqualified-Complaint to Lokayukta-youth congress
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..