Photo:https://www.facebook.com/chinthajerome.in
കോഴിക്കോട്: സിപിഎം സംസ്ഥാന സമിതി അംഗമായതിന് തൊട്ടുപിന്നാലെ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് കൂടെ ചിന്താ ജെറോമിന്റെ പേര് ഉയര്‍ന്ന് വന്നതോടെ എതിര്‍പ്പുമായി ഒരു വിഭാഗം. ഇത്ര പെട്ടെന്ന് മറ്റൊരു പദവി കൂടി നല്‍കിയാല്‍ ഇരട്ട പദവി നല്‍കിയെന്ന ആക്ഷേപം ഉയര്‍ന്ന് വരുമെന്നാണ് പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗം അഭിപ്രായപ്പെട്ടിരിക്കുന്നത്.
ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഒരു വനിതയ്ക്ക് നല്‍കുന്നത് ഗുണകരമാവുമെന്ന് അഭിപ്രായം ഉണ്ടെങ്കിലും ഒരാള്‍ക്ക് രണ്ട് പദവി നല്‍കേണ്ടതില്ലെന്നാണ് അഭിപ്രായം. യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണായ ചിന്ത ജെറോമിനെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് കൊണ്ടുവരണമെന്ന് നേരത്തെതന്നെ ആവശ്യം ഉയര്‍ന്നിരുന്നു. ഇതിനുള്ള ചരടുവലികള്‍ നടക്കുന്നതിനിടെയാണ് ഒരു വിഭാഗം ഭിന്നാഭിപ്രായം ഉയര്‍ത്തുന്നത്.
കഴിഞ്ഞ ദിവസം നടന്ന ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ഫ്രാക്ഷന്‍ യോഗത്തില്‍ നിലവിലെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ വി.വസീഫിന്റെ പേരാണ് പ്രസിഡന്റ് പദവിയിലേക്ക് ഡിവൈഎഫ്‌ഐ നേതൃത്വം മുന്നോട്ട് വെച്ചത്. ഡിവൈഎഫ്‌ഐ തീരുമാനം പാര്‍ട്ടി അംഗീകരിച്ചാല്‍ ചിന്തയ്ക്ക് പകരം വസീഫ് പ്രസിഡന്റ് ആകാനാണ് സാധ്യത. അല്ലെങ്കില്‍ സെക്രട്ടറി സ്ഥാനത്തേക്ക് വസീഫ് പരിഗണിക്കപ്പെടും. മന്ത്രി മുഹമ്മദ് റിയാസിന്റെ പിന്തുണയും വസീഫിന് തുണയാകാന്‍ സാധ്യതയുണ്ട്. നിലവിലെ സെക്രട്ടറിയായ വികെ സനോജിന്റെ പേരും സാധ്യതാ പട്ടികയിലുണ്ട്.
Content Highlights: Chintha Jerome DYFI state Committee
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..