ചിന്തയുടെ പ്രബന്ധം പുനഃപരിശോധിക്കണം, അജയകുമാറിന്റെ ഗൈഡ്ഷിപ്പ് റദ്ദാക്കണം- VCക്കും ഗവർണർക്കും നിവേദനം


വാഴക്കുല എന്ന കൃതിയുടെ കവർ, ചിന്ത ജെറോം | ഫോട്ടോ:മാതൃഭൂമി

തിരുവനന്തപുരം: ചിന്താ ജെറോമിന്റെ പി.എച്ച്.ഡി. പ്രബന്ധം സംബന്ധിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ക്കും കേരള സര്‍വകലാശാല വി.സിക്കും നിവേദനം നല്‍കി സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി.

ചിന്താ ജെറോം പി.എച്ച്.ഡി. ബിരുദം നേടുന്നതിന് സമര്‍പ്പിച്ച പ്രബന്ധം വിദഗ്ധസമിതിയെ നിയോഗിച്ച് പുനഃപരിശോധിക്കണമെന്നും ഗുരുതര വീഴ്ചവരുത്തിയ ചിന്തയുടെ ഗൈഡായ കേരള സര്‍വകലാശാല മുന്‍ പ്രോ വൈസ് ചാന്‍സലര്‍ പി.പി. അജയകുമാറിന്റെ ഗൈഡ് ഷിപ്പ് സസ്‌പെന്‍ഡ് ചെയ്യണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നു. അദ്ദേഹത്തെ നിലവിലെ എച്ച്.ആര്‍.ഡി.സി. ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കംചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ചിന്താ ജെറോമിന്റെ പ്രബന്ധത്തിലെ ഭാഗങ്ങള്‍ മറ്റു പ്രസിദ്ധീകരണങ്ങളില്‍നിന്ന് പകര്‍ത്തിയതാണെന്നതിന് തെളിവുകള്‍ പുറത്തുവന്നിട്ടുള്ളതായി നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ആശയങ്ങളും രചനയും മറ്റു പ്രസിദ്ധീകരണങ്ങളില്‍നിന്ന് പകര്‍ത്തിയത് കണ്ടെത്താന്‍ ശ്രമിക്കാത്തത് ഗൈഡിന്റെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയാണ്. ക്രമക്കേടുകള്‍ക്ക് വി.സി. ഉള്‍പ്പെടെയുള്ള ഭരണാധികാരികള്‍ ഉത്തരവാദികളാണ്. അതുകൊണ്ട് ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണര്‍ ഈ ക്രമക്കേടുകള്‍ തടയുന്നതിന് നടപടി സ്വീകരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നു.

Content Highlights: Chinta Jerome's PhD thesis should be re-examined

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ഗാനമേളയുടെ ചിത്രീകരണ വേളയില്‍

2 min

എട്ടില്‍ തോറ്റതുകൊണ്ട് കോളേജില്‍ എത്താന്‍ വൈകി; ഇന്നച്ചന്‍ പറഞ്ഞതുകേട്ട് എല്ലാവരും ചിരിച്ചു- അമ്പിളി

Mar 27, 2023


Rahul Gandhi

1 min

രാഹുലിനെ അയോഗ്യനാക്കിയ സംഭവം നിരീക്ഷിച്ചു വരുന്നെന്ന് യു.എസ്.

Mar 28, 2023


mohanlal, innocent

1 min

പ്രിയപ്പെട്ട ഇന്നസെന്റിനെ ഒരുനോക്ക് കാണാന്‍ മോഹന്‍ലാല്‍ എത്തി | VIDEO

Mar 27, 2023

Most Commented