ചൈനയെ പ്രകീര്‍ത്തിച്ച് വീണ്ടും എസ്.ആര്‍.പി; പൂര്‍ണമായി അംഗീകരിക്കുന്നില്ലെന്ന് ബേബി


എസ്.ആർ.പി, എം.എ ബേബി | Photo - Mathrubhumi archives

മടിക്കൈ (കാഞ്ഞങ്ങാട്): ലോക സാമ്പത്തികവളര്‍ച്ചയില്‍ 30 ശതമാനവും ചൈനയുടെ സംഭാവനയാണെന്നും കോവിഡ് കാലത്ത് 115 രാജ്യങ്ങള്‍ക്ക് പ്രതിരോധമരുന്നെത്തിച്ചത് അവരാണെന്നും സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍പിള്ള. വസ്തുതകള്‍ നിരത്തിയും ആ രാജ്യത്തിന്റെ നേട്ടത്തെ കൂടുതല്‍ വിശദീകരിച്ചും അദ്ദേഹം 'ചൈന'വിഷയ വിവാദത്തിനു മറുപടി നല്‍കി. മടിക്കൈയില്‍ സി.പി.എം. കാസര്‍കോട് ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴാണ് എസ്.ആര്‍.പി. വീണ്ടും ചൈനയെ ഉയര്‍ത്തിക്കാട്ടിയത്.

കോട്ടയം സമ്മേളനത്തില്‍ താന്‍ ചൈനയെ പ്രകീര്‍ത്തിച്ചെന്ന് പറഞ്ഞ് വലിയ വിവാദം നടക്കുകയാണ്. ഒരു രാജ്യത്തെയും പ്രകീര്‍ത്തിക്കാനല്ല, ലോകസ്ഥിതിഗതികള്‍ പഠിക്കാനാണിത് പറയുന്നത്. തന്നെ വിമര്‍ശിച്ച ആരും വസ്തുതകള്‍ പഠിക്കുന്നില്ല. ലോകത്ത് ദാരിദ്ര്യനിര്‍മാര്‍ജനത്തിനുള്ള 70 ശതമാനം ഉത്പന്നങ്ങള്‍ നല്‍കുന്നത് ചൈനയാണ്. അതേസമയം ലോകത്തിന് 60 ശതമാനം ദാരിദ്ര്യം സംഭാവന ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. റഷ്യന്‍ മാതൃക മാത്രമല്ല, നമുക്കുണ്ടായിട്ടുള്ളത്. ക്യൂബയും ലാവോസും ഉത്തരകൊറിയയും വിയറ്റ്നാമും നമുക്ക് മാതൃകയാക്കാവുന്നതാണ്. 116 രാജ്യങ്ങളിലെ ദരിദ്രരുടെ കണക്കില്‍ 94-ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ ഇപ്പോള്‍ 101-ാം സ്ഥാനത്താണ്. ഇന്ത്യന്‍ ഭരണകൂടത്തിന്റെ ശ്രദ്ധ ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനാണ്. മതേതരരാജ്യത്തെ പ്രധാനമന്ത്രി ഹിന്ദുക്ഷേത്രം നിര്‍മിക്കാനാണ് മുന്‍കൈയെടുക്കുന്നത്. കോര്‍പ്പറേറ്റ് വര്‍ഗീയശക്തികളുടെ അമിതാധികാരവാഴ്ചയാണ് ഇന്ത്യയില്‍ നടക്കുന്നത് -അദ്ദേഹം പറഞ്ഞു.

ചൈനയെ പൂര്‍ണമായി അംഗീകരിക്കുന്നില്ല-എം.എ. ബേബി

തൃശ്ശൂര്‍: വര്‍ഷങ്ങള്‍ക്കുമുമ്പ് ചൈന മുന്നോട്ടുവെച്ച മൂന്നാംലോക സിദ്ധാന്തം പാര്‍ട്ടി അന്നുതന്നെ തള്ളിക്കളഞ്ഞിരുന്നെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. ചൈനയിലെ വികസനശ്രമങ്ങള്‍ വിശകലനംചെയ്ത് അനുയോജ്യമായവ കണ്ടെത്തുകയെന്നത് ജനപക്ഷത്തുനില്‍ക്കുന്ന പാര്‍ട്ടിയുടെ കര്‍ത്തവ്യമാണ്. ചര്‍ച്ചകള്‍ക്കിടെ ഉയരുന്ന അഭിപ്രായങ്ങളെ വ്യത്യസ്തനിലപാടുകളെന്നനിലയില്‍ വ്യവഹരിക്കുന്നത് മാധ്യമങ്ങളുടെ മനോരോഗമാണ്. തൃശ്ശൂരില്‍ പാര്‍ട്ടി ജില്ലാസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ലോകത്താകമാനമുള്ള തിരിച്ചടികളില്‍നിന്ന് പാഠമുള്‍ക്കൊണ്ട് പുതിയ പ്രവര്‍ത്തനരീതി ചര്‍ച്ചചെയ്ത് നടപ്പാക്കുകയാണ് പാര്‍ട്ടിയുടെ രീതി. ഇതിന്റെ സഫലമായ മാതൃകയാണ് കേരളത്തിലെ തുടര്‍ഭരണം. ഇതിന്റെ ശോഭ കെടുത്താനുള്ള ബോധപൂര്‍വമായ ശ്രമം പല ഭാഗത്തുമുണ്ട്. അമേരിക്കന്‍പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കണ്‍ കമ്യൂണിസ്റ്റ് ആചാര്യനായിരുന്ന കാറല്‍ മാര്‍ക്‌സിന് അഭിനന്ദനസന്ദേശം അയച്ച ചരിത്രം ഇത്തരം വിമര്‍ശന മനോരോഗികള്‍ മനസ്സിലാക്കണമെന്നും ബേബി പറഞ്ഞു. സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ഇടതുമുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്‍ തുടങ്ങിയവരും പങ്കെടുത്തു.

Content Highlights: SRP praises China again

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section
Most Commented