ജോസഫിന്റെ ശവസംസ്‌കാര ചടങ്ങുകൾ അയർലൻഡിലെ വീട്ടിലിരുന്ന് തത്സമയം കാണുന്ന മകൻ പ്രിൻസും കുടുംബാംഗങ്ങളും
പാലാ: പിതാവിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ യൂട്യൂബിലൂടെ കാണുവാന്‍ സൗകര്യമൊരുക്കിയ മക്കള്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകര്‍ന്നു. പാലാ നെല്ലിയാനി പൊടിമറ്റത്തില്‍ ടി.ജെ.ജോസഫിന്റെ ശവസംസ്‌കാര ചടങ്ങുകളാണ് കൊറോണ ഭീതിയുടെ സാഹചര്യത്തില്‍ ഓണ്‍ലൈനായി നല്‍കിയത്.
ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്ത മക്കള്‍ക്കും ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനുമായി. ജോസഫിന്റെ വിദേശത്തുള്ള മക്കള്‍ക്ക് കൊറോണ ഭീതിയുടെ സാഹചര്യത്തില്‍ എത്തിച്ചേരാന്‍പറ്റില്ലായിരുന്നു. അകലങ്ങളിലുള്ള എല്ലാ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും ശവസംസ്‌കാര ചടങ്ങുകള്‍ കാണുവാന്‍ യൂട്യൂബ് ലിങ്ക് വാട്സാപ്പിലൂടെ നല്‍കുകയായിരുന്നു.
എസ്.ബി.ഐ. പാലാ റീജണല്‍ ഓഫീസിലെ ഡെപ്യൂട്ടി മാനേജരായ മൂത്തമകന്‍ വിനോദ് ജോസഫിന്റെ നേതൃത്വത്തിലാണ് ഈ സൗകര്യം ഒരുക്കിയത്. അടുത്ത കുടുംബാംഗങ്ങളില്‍ ചിലര്‍ മാത്രമാണ് ചടങ്ങില്‍ നേരിട്ട് പങ്കെടുത്തത്.
തിങ്കളാഴ്ച 10-ന് ളാലം പുത്തന്‍പള്ളി സെമിത്തേരിയിലായിരുന്നു ശവസംസ്‌കാരം. ചടങ്ങിന് ഫാ.ജേക്കബ് വടക്കേല്‍ നേതൃത്വം നല്‍കി.
Content Highlight: children watched funeral rites of Father online


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..