പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: സംസ്ഥാനത്ത് ബോയ്സ്, ഗേള്‍സ് സ്കൂളുകള്‍ നിര്‍ത്തലാക്കാന്‍ ബാലാവകാശ കമ്മീഷന് നിര്‍ദേശം. സ്കൂളുകള്‍ക്ക് ആണ്-പെണ് വേര്‍തിരിവ് വേണ്ടെന്നും അത് ലിംഗനീതി നിഷേധിക്കുന്നുവെന്നുമാണ് ബാലാവകശ കമ്മീഷന്റെ നിരീക്ഷണം. അഞ്ചല്‍ സ്വദേശിയായ ഡോ. ഐസക്ക് പോള്‍ നല്കിയ ഹര്‍ജിയിലാണ് ബാലാവകാശ കമ്മീഷന് ചരിത്രപരമായ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കമ്മീഷന്റെ ഉത്തരവില്‍ 90 ദിവസത്തിനുള്ളില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ സ്കൂളുകളില്‍ നേരത്തെ തന്നെ ബോയ്സ്-ഗേള്‍സ് സ്കൂളുകള്‍ നിര്‍ത്തലാക്കി പലതും മിക്സഡ് സ്കൂളുകളാക്കി മാറ്റിയിരുന്നു. സംസ്ഥാനത്ത് മൊത്തം 280 ഗേള്‍സ് സ്കൂളുകളും 164 ബോയ്സ് സ്കൂളുകളുമാണുള്ളത്.
ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍ദേശം നടപ്പിലാക്കണമെന്നാണ് ബാലാവകാശ കമ്മീഷന് നിർദേശിച്ചിരിക്കുന്നത്. ഉത്തരവ് വന്നതോടെ ഇതിന്റെ അടിസ്ഥാനത്തിലുള്ള കൂടിയാലോചനകള്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ തുടങ്ങിയിട്ടുണ്ട്. വരുംദിവസങ്ങളില്‍ തന്നെ ഉത്തരവില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നിലപാട് വ്യക്തമാക്കുമെന്നാണ് അറിയുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..