സംഭവത്തിന്റെ സിസിടിവി ദൃശ്യത്തിൽ നിന്ന്
കോഴിക്കോട്: പയ്യോളി ടൗണിന് സമീപം റോഡിന്റെ വശത്തുകൂടി നടന്നുവരികയായിരുന്ന കുട്ടികളെ വാഹനം ഇടിച്ചുവീഴ്ത്തി. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമാണ് സംഭവം. പേരാമ്പ്ര റോഡിലൂടെ ടൗണിലേക്ക് നടന്നു വന്ന രണ്ടു കുട്ടികളെയാണ് പിറകില്‍ നിന്നെത്തിയ മിനി ഗുഡ്സ് ലോറി ഇടിച്ചിട്ടത്.
അമ്മയോടൊപ്പം നടന്നുവന്ന രണ്ടുകുട്ടികളില്‍ ആണ്‍കുട്ടിയെ ഇടിച്ചിട്ട് മിനി ഗുഡ്സ് ലോറി മുന്നോട്ട് പോയി. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ വിദ്യാര്‍ഥിയുടെ മുകളിലേക്ക് ചെറിയ പെണ്‍കുട്ടിയും വീണു. അശാസ്ത്രീയ റോഡ് നിർമ്മാണമാണ് അപകടത്തിന് കാരണമെന്ന് പരാതിയുണ്ട്.
Content Highlights: Children hit by vehicle while walking on the side of road, Payyoli, Accident
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..